പകർച്ചപ്പനി തടയാം; മുൻകരുതലുകൾ എടുക്കേണ്ടതിങ്ങനെ…

കൈകളിലേക്കു തുമ്മിയ ശേഷം കൈ കഴുകാത്ത രീതി ആരോഗ്യകരമല്ല. തുമ്മുന്പോഴും ചു​മ​യ്ക്കു​ന്പോ​ഴും മൂ​ക്കും വാ​യും ടി​ഷ്യു പേ​പ്പ​റോ ട​വ്വലോ ഉ​പ​യോ​ഗി​ച്ചു മ​റ​യ്ക്കു​ക. ഇ​തി​നു​പോ​ഗി​ക്കു​ന്ന ടി​ഷ്യു പേ​പ്പ​റും ടവ്വ​ലും ന​ശി​പ്പി​ച്ചു ക​ള​യു​ക.

പ്ര​തി​രോ​ധിക്കാം

* ഇ​ൻ​ഫ്ളു​വ​ൻ​സ(​പ​ക​ർ​ച്ച​പ്പ​നി)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
* ഇ​ട​യ്ക്കി​ടെ കൈ​ക​ൾ ഹാ​ൻ​ഡ് വാ​ഷ് ഉ​പ​യോ​ഗി​ച്ചു ക​ഴു​കി വൃ​ത്തി​യാ​ക്കു​ക.
* വാ​യ, മൂ​ക്ക്, ക​ണ്ണ് തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
* ആ​ൾ​ക്കൂ​ട്ടങ്ങ​ൾ​ക്കി​ട​യി​ൽ ഏ​റെ​നേ​രം ചെ​ല​വ​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
* മു​റി​ക​ളി​ൽ വേ​ണ്ട​ത്ര വാ​യുസ​ഞ്ചാ​ര​ത്തി​നു​ള​ള സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തു​ക.
* ആ​രോ​ഗ്യ​ശീ​ല​ങ്ങ​ൾ പാ​ലി​ക്കു​ക, ആ​രോ​ഗ്യ​ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ക.
* പ​ക​ർ​ച്ച​പ്പ​നി​ക്കെ​തി​രേ​യു​ള​ള പ്ര​തി​രോ​ധ​വാ​ക്സി​ൻ എ​ടു​ക്കു​ക. വാ​ക്സി​ൻ ഇ​ൻ​ജ​ക്ഷ​ൻ രൂ​പ​ത്തി​ലും മൂ​ക്കി​ൽ സ്പ്രേ ​ചെ​യ്യാ​വു​ന്ന രൂ​പ​ത്തി​ലും ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ൽ ഗ​ർ​ഭി​ണി​ക​ളും രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി കു​റ​ഞ്ഞ​വ​രും നേ​സ​ൽ സ്പ്രേ ​ഉ​പ​യോ​ഗി​ക്ക​രു​ത്

രോ​ഗ​വ്യാ​പ​നം ത​ട​യാം

*തുമ്മുന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും മൂ​ക്കും വാ​യും ടി​ഷ്യു പേ​പ്പ​റോ ടവ്വ​ലോ ഉ​പ​യോ​ഗി​ച്ചു മ​റ​യ്ക്കു​ക. ഇ​തി​നു​പ​യോ​ഗി​ക്കു​ന്ന ടി​ഷ്യു പേ​പ്പ​റും ടവ്വ​ലും ന​ശി​പ്പി​ച്ചു ക​ള​യു​ക.
* ക​ണ്ണ്, മൂ​ക്ക്, വാ​യ എ​ന്നി​നി​ട​ങ്ങ​ളി​ൽ കൈ ​കൊ​ണ്ടു സ്പ​ർ​ശി​ക്കു​ന്ന​ത്്് ഒ​ഴി​വാ​ക്കു​ക. സ്പ​ർ​ശി​ക്കാ​നി​ട​യാ​യാ​ൽ കൈ​ക​ൾ സോ​പ്പോ അ​ണു​നാ​ശി​നി​യോ ഉ​പ​യോ​ഗി​ച്ചു ക​ഴു​കി വൃ​ത്തി​യാ​ക്കു​ക
* രോ​ഗ​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത്് ഒ​ഴി​വാ​ക്കു​ക. രോ​ഗ​ബാ​ധി​ത​ർ ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, ആ​ഹാ​രം എ​ന്നി​വ മ​റ്റു​ള​ള​വ​ർ പ​ങ്കി​ട​രു​ത്.
* പ​ക​ർ​ച്ച​പ്പ​നി മാ​റു​ന്ന​തു​വ​രെ ജോ​ലി​ക്കും പഠനത്തിനും പോ​കു​ന്ന​തും മ​റ്റു​ള​ള​വ​രു​മാ​യി അ​ടു​ത്തു പെ​രു​മാ​റു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.

Related posts