പനി ഒരു രോഗലക്ഷണം മാത്രം; സ്വയംചികിത്സ അപകടം

കാ​ല​വ​ർ​ഷം ഇ​ക്കു​റി നേ​ര​ത്തെ എ​ത്തി. കാ​ല​വ​ർ​ഷ​ത്തി​നൊ​പ്പം പ​ല​ത​രം പ​നി​ക​ളും എ​ത്താ​ൻ സാധ്യ​ത​യു​ണ്ട്.

പ​നി വ​ന്നാ​ൽ ഗു​രു​ത​ര ല​ക്ഷ​ണ​ങ്ങ​ൾ
1) ഉ​യ​ർ​ന്ന താ​പ​നി​ല​യും ജ​ന്നി​യും
2) വാ​യ, മൂ​ക്ക്, മ​ല​ദ്വാ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു ര​ക്ത​സ്രാ​വം
3) ക​റു​ത്ത നി​റ​ത്തി​ലു​ള്ള മ​ലം
4) ഛർ​ദിലി​ൽ ര​ക്ത​മ​യം
5) മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ
6) മൂ​ത്ര​ത്തി​ന്‍റെ അ​ള​വു കു​റ​യു​ക
7) പ​നി​യോ​ടൊ​പ്പം ശ്വാ​സം​മു​ട്ട​ൽ
8) പ​നി​യും സു​ബോ​ധ​മി​ല്ലാ​ത്തസം​സാ​ര​വും
9) പ​നി​യോ​ടൊ​പ്പം നെ​ഞ്ചു​വേ​ദ​ന
10) വ​ലി​യ ശ​ബ്ദ​ത്തോ​ടെ ശ​ക്തി​യി​ലു​ള്ള ഛർദി​ൽ
11) ഉ​യ​ർ​ന്ന താ​പ​നി​ല, തൊ​ണ്ട​വേ​ദ​ന, ക​ഫ​മി​ല്ലാ​ത്ത ചു​മ
12) പ​നി​ക്കു​ശേ​ഷം അ​തി​യാ​യ ക്ഷീ​ണം
13) പ​നി വ​ന്ന കു​ഞ്ഞു​ങ്ങ​ളി​ലെ മാ​ന്ദ്യ​വും മ​യ​ക്ക​വും

പ​നി വ​ന്നാ​ൽ ചെ​യ്യേ​ണ്ട​ത്
1) വി​ശ്ര​മ​മാ​ണ് അ​ത്യാ​വ​ശ്യം വേ​ണ്ട​ത്
2) ജ​ല​പാ​നം അ​ത്യാ​വ​ശ്യ​മാ​ണ്. (ജീ​ര​ക വെ​ള്ളം, ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ൻ​വെ​ള്ളം എ​ന്നി​വയൊക്കെ പ​ല പ്രാ​വ​ശ്യ​മാ​യി അ​ര ഗ്ലാ​സ് വീ​തം ചു​രു​ങ്ങി​യ​ത് 15 ഗ്ലാ​സ് വെ​ള്ളം (മു​തി​ർ​ന്ന​വ​ർ​ക്ക്)
3) ശ​രീ​രം ത​ണു​പ്പി​ക്കു​ക. സാ​ധാ​ര​ണ പ​ച്ച​വെ​ള്ളം ഉ​പ​യോ​ഗി​ച്ച് നെ​റ്റി, കൈ​കാ​ലു​ക​ൾ, ദേ​ഹം തു​ട​യ്ക്കു​ക.
4) പ​നി വ​രു​ന്പോ​ൾ ക​ഴി​വ​തും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശമി​ല്ലാ​തെ മ​രു​ന്ന് ഉ​പ​യോ​ഗി​ക്ക​രു​ത്. (സ്വ​യംചി​കി​ത്സ പാ​ടി​ല്ല)
5) പ​നി മൂ​ന്ന് ദി​വ​സ​ത്തി​ലേ​റെ നി​ന്നാ​ൽ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​താ​ണ്.

പ​നി വ​ന്നാ​ൽ അ​രു​ത്
1) വെ​ള്ള​വും ഭ​ക്ഷ​ണ​വും ഒ​ഴി​വാ​ക്ക​രു​ത്.
2) ഐ​സ് ഉ​പ​യോ​ഗി​ച്ച് നെ​റ്റി​യും ശ​രീ​ര​വും ത​ണു​പ്പി​ക്ക​രു​ത്.
3) ശ​രീ​രം ക​ന്പി​ളി​കൊ​ണ്ട് പു​ത​യ്ക്ക​രു​ത്.
4) ശ​രീ​ര​വേ​ദ​ന​യ്ക്ക് വേ​ദ​ന​സം​ഹാ​രി​ക​ൾ ഒ​ന്നും ഉ​പ​യോ​ഗി​ക്ക​രു​ത്.
5) ആ​സ്പി​രി​ൻ, ബ്രൂ​ഫ​ൻ, ഡൈ​ക്ളോ​ഫി​നാ​ക്, മെ​ഫി​ന​മി​ക് ആ​സി​ഡ് തു​ട​ങ്ങി​യ മ​രു​ന്നു​ക​ൾ ര​ക്ത​സ്രാ​വ​ത്തി​ന് കാ​ര​ണ​മാ​വാം.
6) ക​ണ്ണി​ലെ മ​ഞ്ഞ​നി​റം സാ​ധാ​ര​ണ മ​ഞ്ഞ​പ്പി​ത്ത​മാ​ക​ണ​മെ​ന്നി​ല്ല. രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​തെ മ​റ്റു ചി​കി​ത്സ​ക​ൾ (ഒ​റ്റ​മൂ​ലി തു​ട​ങ്ങി​യ​വ) ചെ​യ്യു​ന്ന​ത് അ​പ​ക​ട​മാ​വാം.

പ​നി ശ്ര​ദ്ധി​ക്കേ​ണ്ട​ത്
പ​നി, അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം. പ​നി ഒ​രു രോ​ഗല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യംചി​കി​ത്സ അ​പ​ക​ട​മാ​ണ്.

കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ
ഡെ​ങ്കി​പ്പ​നി, ഡെ​ങ്കി ഹെ​മ​റാ​ജി​ക് പ​നി, മ​ലേ​റി​യ, ജാ​പ്പ​നീ​സ് എ​ൻ​സ​ഫ​ലൈ​റ്റീ​സ് എ​ന്നി​വ വ​രാ​തി​രി​ക്കാ​ൻ കൊ​തു​കു​ക​ടി ഒ​ഴി​വാ​ക്കു​ക. കൊ​തു​കു​ക​ൾ വ​ള​രാ​തെ നോ​ക്കു​ക​യാ​ണ് പ്ര​തി​രോ​ധമാ​ർ​ഗം.
ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ
എ​ലി​പ്പ​നി, ടൈ​ഫോ​യി​ഡ്, കോ​ള​റ, വ​യ​റി​ള​ക്കം…
* തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം കു​ടി​ക്കു​ക​യാ​ണ് പ്ര​തി​രോ​ധ​മാ​ർ​ഗം

പ​ര​സ്പ​ര സ​ന്പ​ർ​ക്കം മൂ​ലം
1) എ​ച്ച് 1 എ​ൻ 1 പ​നി പ​ര​സ്പ​ര സ​ന്പ​ർ​ക്കം മൂ​ല​മാ​ണ് പ​ക​രു​ന്ന​ത്. വ്യ​ക്തിശു​ചി​ത്വ​മാ​ണ് പ്ര​തി​രോ​ധം
2) കോ​വി​ഡ് സാധ്യത കുറയ്ക്കാൻ മാ​സ്ക് ധ​രി​ക്കു​ക​യും ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യും സാ​നി​റ്റൈ​സ​ർ
ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം.

വിവരങ്ങൾ: ഡോ. ഡൊമിനിക് പാലേട്ട്
മേഴ്സി ഹോസ്പിറ്റൽ, പൊതി.
& ചെയർമാൻ, ഐഎംഎ സംസ്ഥാന ആക്്ഷൻ കമ്മിറ്റി . ഫോൺ – 9847832478

Related posts

Leave a Comment