കോഴിക്കോട്: സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെതുടര്‍ന്ന് മൃതദേഹം സംസ്കാരിക്കാന്‍ വൈകിയെന്ന് ആക്ഷേപം.സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ച നരിപ്പറ്റയിലെ പൂവാറക്കൽ ഗീത (54) യുടെദേഹം ബന്ധുക്കള്‍ക്ക് വീട്ടുനല്‍കി.
വീട്ടുകാരാകട്ടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള അന്തിമവട്ട ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടു നില്ക്കവേ മൃതദേഹം ആരോഗ്യവകുപ്പില്‍ നിന്നും ജീവനക്കാരെത്തി തിരികേ കൊണ്ടുപോകുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ നിപ ഉള്‍പ്പെടെയുള്ള പരിശോധനയ്ക്ക് വേണ്ടിയായിരുന്നു ഇത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഗീത മരിച്ചത്. പരിശോധനയ്ക്കായി സ്രവം വൈകി കൊണ്ടുപോയതോടെ സംസ്കാരനടപടികള്ക്ക് കാലതാമസം നേരിട്ടതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
സ്രവപരിശോധനാഫലം നെഗറ്റീവ് ആയതോടെ ആരോഗ്യവകുപ്പ് ബുധനാഴ്ച രാത്രി വൈകി ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനല്‍കുകയായിരുന്നു.വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിച്ച ഗീത ചൊവ്വാഴ്ച രാത്രി യാണ് മരിച്ചത്.
സ്രവപരിശോധന ഉള്‍പ്പെടെ നടത്തി മറ്റ് അസുഖങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് സ്വകാര്യ ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇത് അവര്‍ നിര്‍വഹിക്കാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വീട്ടുകൊടുത്തു.
തുടർന്ന് മൃതദേഹം വി ട്ടിലെത്തിച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെ സംസ്കരിക്കാൻ തീരുമാനിച്ചതിനിടയിൽ ആരോ ഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി ആശുപത്രി വിടുതൽ രേഖകൾ പരിശോധിക്കുകയും മൃതദേഹം ഏറ്റെടുക്കയും ചെയ്തു.
ആശുപത്രിയുടെ ഭാഗത്തുനിന്ന് വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഒരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറയുന്നു.