പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാണ്. സ്വയം ചികിത്സ അപകടമാണ്.
പനിവന്നാൽ ഗുരുതര ലക്ഷണങ്ങൾ
*ഉയർന്ന താപനിലയും ജന്നിയും
*വായ, മൂക്ക്, മലദ്വാരം എന്നിവിടങ്ങളിൽനിന്നു രക്തസ്രാവം
*കറുത്ത നിറത്തിലുള്ള മലം.
*ഛർദിലിൽ രക്തമയം
*മഞ്ഞപ്പിത്തത്തിന്റെലക്ഷണങ്ങൾ
*മൂത്രത്തിന്റെ അളവുകുറയുക *പനിയോടൊപ്പം ശ്വാസംമുൽ *പനിയും സുബോധമില്ലാത്ത സംസാരവും
*പനിയോടൊപ്പം നെഞ്ചുവേദന
*വലിയ ശബ്ദത്തോടെ ശക്തിയിലുള്ള ഛർദിൽ *ഉയർന്ന താപനില, തൊണ്ടവേദന, *കഫമില്ലാത്ത ചുമ
*പനിക്കുശേഷം അതിയായ ക്ഷീണം
*പനി വന്ന കുഞ്ഞുങ്ങളിലെ മാന്ദ്യവും മയക്കവും
പനിവന്നാൽ ചെയ്യേണ്ടത്
*വിശ്രമമാണ് അവശ്യം വേണ്ടത്.
ജലപാനം അത്യാവശ്യമാണ്. (ജീരക വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിങ്ങനെ പല പ്രാവശ്യമായി അരഗ്ലാസ് വീതം ചുരുങ്ങിയത് 15 ഗ്ലാസ് വെള്ളം)
*ശരീരം തണുപ്പിക്കുക. സാധാരണ പച്ചവെള്ളം ഉപയോഗിച്ച് നെറ്റി, കൈകാലുകൾ, ദേഹം എന്നിങ്ങനെ തുടയ്ക്കുക.
*പനിവരുന്പോൾ കഴിവതും ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നു ഉപയോഗിക്കരുത്.
*പനി മൂന്നുദിവസത്തിലേറെ നിന്നാൽ രക്തപരിശോധന നടത്തേണ്ടതാണ്.
പനി വന്നാൽ അരുത്:
* വെള്ളവും ഭക്ഷണവും ഒഴിവാക്കരുത്
*ഐസ് ഉപയോഗിച്ച് നെറ്റിയും ശരീരവും തണുപ്പിക്കരുത്
*ശരീരം കന്പിളികൊണ്ട് പുതയ്ക്കരുത്.
*ശരീരവേദനയ്ക്ക് വേദനസംഹാരികൾ ഒന്നും ഉപയോഗിക്കരുത്
ആസ്പിരിൻ, ബ്രൂഫൻ, ഡൈക്ളോഫിനാക്, മെഫിനമിക് ആസിഡ് തുടങ്ങിയ മരുന്നുകൾ രക്തസ്രാവത്തിന് കാരണമാവാം
* കണ്ണിലെ മഞ്ഞനിറം സാധാരണ മഞ്ഞപ്പിത്തമാകണമെന്നില്ല. രോഗനിർണയം നടത്താതെ മറ്റു ചികിത്സകൾ (ഒറ്റമൂലി തുടങ്ങിയവ) ചെയ്യുന്നത് അപകടമാവാം.
കൊതുകുജന്യരോഗങ്ങൾ
ഡെങ്കിപ്പനി, ഡെങ്കി ഹെമറാജിക് പനി, മലേറിയ, ജാപ്പനീസ് എൻസഫലൈറ്റീസ് എന്നിവ വരാതിരിക്കാൻ കൊതുകുകടി ഒഴിവാക്കുക. കൊതുകുകൾ വളരാതെ നോക്കുകയുമാണ് പ്രതിരോധ മാർഗം.
ജലജന്യരോഗങ്ങൾ
എലിപ്പനി, ടൈഫോയിഡ്, കോളറ, വയറിളക്കം എന്നിവ..* തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയാണ് പ്രതിരോധമാർഗം.
പരസ്പര സന്പർക്കം മൂലം
എച്ച്1, എൻ1 പനി പരസ്പര സന്പർക്കം മൂലമാണ് പകരുന്നത്.
* വ്യക്തിശുചിത്വം പ്രതിരോധം.