തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്.
പനിക്കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. പനിക്കേസുകളിൽ വർധന ഉണ്ടാകുമെന്നു കഴിഞ്ഞ മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു.
ഡെങ്കിപ്പനി കൂടുതൽ പടർന്നുപിടിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്നും വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണമെന്നും മന്ത്രി പറഞ്ഞു.
എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ല. കോവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ല. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കും. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെ 12,876 പേർ വിവിധ ആശുപത്രികളിൽ പനി ബാധിച്ചു ചികിത്സ തേടി. 133 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലാണു ഡെങ്കിപ്പനി ബാധിതർ കുടുതൽ. എലിപ്പനിയും ചില ജില്ലകളിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.