പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാണ്. സ്വയം ചികിത്സ അപകടം..
പനിവന്നാൽ ഗുരുതരമായ ലക്ഷണങ്ങൾ
*ഉയർന്ന താപനിലയും ജന്നിയും
*വായ, മൂക്ക്, മലദ്വാരം എന്നിവിടങ്ങളിൽനിന്നു
രക്തസ്രാവം *കറുത്ത നിറത്തിലുള്ള മലം.
*ഛർദിലിൽ രക്തമയം
*മഞ്ഞപ്പിത്തത്തിന്റെലക്ഷണങ്ങൾ *മൂത്രത്തിന്റെ അളവുകുറയുക *പനിയോടൊപ്പം ശ്വാസംമുൽ
*പനിയും സുബോധമില്ലാത്ത സംസാരവും
*പനിയോടൊപ്പം നെഞ്ചുവേദന
*വലിയ ശബ്ദത്തോടെ ശക്തിയിലുള്ള ഛർദിൽ
*ഉയർന്ന താപനില, തൊണ്ടവേദന, *കഫമില്ലാത്ത ചുമ
*പനിക്കുശേഷം അതിയായ ക്ഷീണം
*പനി വന്ന കുഞ്ഞുങ്ങളിലെ മാന്ദ്യവും മയക്കവും
പനിവന്നാൽ ചെയ്യേണ്ടത്
*വിശ്രമമാണ് അവശ്യം വേണ്ടത്.ജലപാനം അത്യാവശ്യമാണ്. ജീരക വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിങ്ങനെ പല പ്രാവശ്യമായി അരഗ്ലാസ് വീതം ചുരുങ്ങിയത് 15 ഗ്ലാസ് വെള്ളം)
*ശരീരം തണുപ്പിക്കുക. സാധാരണ പച്ചവെള്ളം ഉപയോഗിച്ച് നെറ്റി, കൈകാലുകൾ, ദേഹം എന്നിങ്ങനെ തുടയ്ക്കുക.
*പനിവരുന്പോൾ കഴിവതും ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നു ഉപയോഗിക്കരുത്.
*പനി മൂന്നുദിവസത്തിലേറെ നിന്നാൽ രക്തപരിശോധന
നടത്തേണ്ടതാണ്.
പനി വന്നാൽ അരുത്:
- വെള്ളവും ഭക്ഷണവും ഒഴിവാക്കരുത്
*ഐസ് ഉപയോഗിച്ച് നെറ്റിയും ശരീരവും തണുപ്പിക്കരുത്
*ശരീരം കന്പിളികൊണ്ട് പുതയ്ക്കരുത്.
*ശരീരവേദനയ്ക്ക് വേദനസംഹാരികൾ ഒന്നും ഉപയോഗിക്കരുത് ആസ്പിരിൻ, ബ്രൂഫൻ, ഡൈക്ളോഫിനാക്, മെഫിനമിക് ആസിഡ് തുടങ്ങിയ മരുന്നുകൾ രക്തസ്രാവത്തിന് കാരണമാവാം - കണ്ണിലെ മഞ്ഞനിറം സാധാരണ മഞ്ഞപ്പിത്തമാകണമെന്നില്ല. രോഗനിർണയം നടത്താതെ മറ്റു ചികിത്സകൾ (ഒറ്റമൂലി തുടങ്ങിയവ) ചെയ്യുന്നത് അപകടമാവാം.