സംസ്ഥാനത്ത് സിനിമ ഷൂട്ടിംഗ് ആരംഭിക്കാൻ അനുമതി ലഭിക്കാത്തതിനാൽ നിരവധി ആളുകളാണ് തൊഴിൽ നഷ്ടപ്പെട്ട് കഴിയുന്നത്.
സംഘടന നേതാക്കൾ ആവർത്തിച്ച് അഭ്യർഥിച്ചിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല.
ഇതിനിടെ പല സിനിമകളും മറ്റ് സംസ്ഥാനത്തേക്ക് മാറ്റി ഷൂട്ടിംഗ് ആരംഭിച്ചു. ഇതോടെ സിനിമ മേഖലയിലെ ദിവസ വേതനക്കാർ മറ്റ് ജോലികളിലേക്ക് തിരിയാൻ നിർബന്ധിതരായിരിക്കുകയാണ്.
ഇതിന്റെ ഒടുവിലത്തെ ഉദാഹരമാകുകയാണ് സിനിമ ലൊക്കേഷനുകളിലെ ഡ്രൈവറായിരുന്ന മർഫിയുടെ ജീവിതം.
ജീവിക്കാനായി ഇപ്പോൾ പുല്ലുവെട്ടുന്ന ജോലി ചെയ്യുകയാണ് മർഫി. മർഫിയുടെ സേവനം ആവശ്യമുള്ളവർ വിളിക്കണം എന്ന കുറിപ്പോടെ സിനിമ താരങ്ങൾ മർഫിയുടെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
തൃശൂർ ഭാഗത്തുള്ളവരുടെ ശ്രദ്ധയ്ക്ക്!
മർഫി ആന്റണി സിനിമാ ലൊക്കേഷനുകളിൽ സ്ഥിരമായി വാഹനം ഓടിച്ചിരുന്ന വ്യക്തിയാണ്. ലോക്ഡൗണിൽ സിനിമാ ഷൂട്ടിംഗ് നിർത്തി വയ്ക്കേണ്ടി വന്ന സാഹചര്യത്തിൽ മറ്റൊരു തൊഴിൽ കണ്ടെത്തേണ്ടി വന്നു.
അദ്ദേഹത്തിൻറെ സേവനം ആവശ്യമുള്ളവർക്ക് വിളിക്കാം.