ഗരുഡിന്. കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്, കേരള പോലീസ് അസോസിയേഷന് എന്നിവയുടെ നേതൃത്വത്തില്‍ സര്‍വീസില്‍നിന്നു വിരമിക്കുന്നവര്‍ക്കു നല്കിയ യാത്രയയപ്പ് ചടങ്ങ് കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുയായിരുന്നു അദ്ദേഹം.
പോലീസുകാരെ ആക്ഷേപിക്കാതെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബസുടമകള്‍ പരാതിനല്കണമായിരുന്നു. 99 ശതമാനം പോലീസുകാരും ക്രിയാത്മകമായാണ് ജോലി ചെയ്യുന്നതെന്നും ഒരു ശതമാനം മാത്രമാണ് ചീത്തപേരുണ്ടാക്കുന്നതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ടി.കെ. രത്നകുമാര്‍ അധ്യക്ഷത വഹിച്ചു. പി.കെ. സാഹുല്‍, പ്രജീഷ് തോട്ടത്തില്‍, ടി.പി. ഉണ്ണികൃഷ്ണന്, കെ.വി. വേണുഗോപാല്‍, കെ.ജി. പ്രകാശ് കുമാര്‍, എം. ഗോവിന്ദന്, പി.വി. രാജേഷ്, കെ. മഹേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.