കൊല്ലം: പ്രണയം നിരസിച്ചതിന് യുവതിയെയും വീട്ടുകാരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി.
പുനലൂര്‍ അഷ്ടമംഗലം അനുഭവനില്‍ മോഹനന്‍ മകന്‍ അനു മോഹന്‍ (28) ആണ് പിടിയിലായത്.
വെള്ളിയാഴ്ച വെെകുന്നേരം നാലിന് പുനലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മണിയാറില്‍ ആണ് സംഭവം.
കുറച്ചു നാളായി അയല്‍വാസിയായ യുവതിയെ ഇയാള്‍ പ്രണയത്തിന്‍റെ പേരില്‍ ശല്യപ്പെടുത്തിയിരുന്നു.
ബന്ധത്തിന് താത്പര്യമില്ലെന്ന് യുവതി അറിയിച്ചതാണ് അക്രമത്തിന് കാരണമായത്. യുവതിയുടെ വീട്ടിലേക്കെത്തിയ അനു യുവതിയെയും ബന്ധുക്കളെയും ഉപദ്രവിക്കുകയായിരുന്നു.
ബഹളം കേട്ടെത്തിയ അയല്‍വാസികളെയും ഇയാള്‍ കല്ലുവച്ച് തലയില്‍ ഇടിച്ചു. ഇയാളെ പിന്നീട് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.