കണ്ണാടിയിൽ നോക്കി സ്വന്തം രൂപം കണ്ട് ചിലർ ഞെട്ടാറുണ്ട്. എന്നാൽ ഒരു കണ്ണാടി കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു കുടുംബം മുഴുവൻ. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലാണ് സംഭവം.
40 വർഷമായി ഇവരുടെ വീട്ടിലെ ടോയ്ലറ്റിൽ ഒരു കണ്ണാടി തൂക്കിയിട്ടിട്ടുണ്ട്. 1950ലാണ് കണ്ണാടി ഈ വീട്ടിലേക്ക് എത്തുന്നത്. ഒരു കുടുംബം സുഹൃത്തിൽ നിന്നാണ് ഇവർ കണ്ണാടി വാങ്ങിയത്.
കണ്ണാടി വാങ്ങിയ ആൾ 1980ൽ മരിച്ചു. ഇതോടെ ഇപ്പോഴത്തെ ഉടമസ്ഥന്റെ മുത്തശ്ശിയായി ഇതിന്റെ ഉടമ. ഇതോടെ കണ്ണാടി ടോയ്ലറ്റിൽ മാറി.
അടുത്തിടെയാണ് പ്രശസ്ത പുരാവസ്തു ലേലക്കാരനായ അന്ഡ്രൂ സ്റ്റോ ഈ കണ്ണാടി അവിചാരിതമായി ശ്രദ്ധിച്ചത്. അദ്ദേഹത്തില്‍ നിന്ന് ലഭിച്ച വിവരത്തില്‍ ഈ കുടുംബം ശരിക്കും ഞെട്ടി.
ഫ്രാന്‍സിലെ അവസാനത്തെ രാജ്ഞി ഉപയോഗിച്ച കണ്ണാടിയായിരുന്നു ഇത്. കണ്ണാടിയിൽ പതിച്ച വെള്ളി ഫലകത്തിൽ വ്യക്തമായി ഇത് എഴുതിയിട്ടുണ്ട്.
50 x40 സെന്റീമീറ്റർ വലിപ്പത്തിലുള്ള കണ്ണാടി 1980 മുതല്‍ ഈ കുടുംബത്തിന്റെ ടോയ്ലെറ്റിലുണ്ട്. വീട് പലപ്പോഴും പുതുക്കിയപ്പോഴും ഈ കണ്ണാടിയുടെ സ്ഥാനം ടോയ്ലറ്റിൽ തന്നെയാണ്.
1770 ല്‍ ഫ്രഞ്ച് ചക്രവര്‍ത്തി ലൂയി പതിനാറാമനെ വിവാഹം കഴിച്ചാണ് മരിയ അന്റോണിയേറ്റെ അവസാനത്തെ ഫ്രഞ്ച് രാജ്ഞിയായത്. 1774 മുതൽ 1792 നും ഇവർ ഭരിച്ചു. ഫ്രഞ്ച് വിപ്ലവകാലത്ത് വധിക്കപ്പെട്ടു.
നവംബർ 13ന് ബ്രിസ്റ്റോളില്‍ ഇത് ലേലത്തിന് വയ്ക്കും. 8000 പൗണ്ട് (ഏകദേശം 10 ലക്ഷം രൂപ)വിലമതിക്കുന്നതാണ് ഈ കണ്ണാടി എന്നാണ് ലേല വിദഗ്ധര്‍ പറയുന്നത്.
അതേ സമയം ഇത് വീട്ടില്‍ സൂക്ഷിച്ചിരുന്ന കുടുംബത്തിന്റെ വിവരങ്ങള്‍ ലേല ഏജന്‍സി രഹസ്യമായി വച്ചിരിക്കുകയാണ്.