കോട്ടയം: ഈ മാസം 27 മുതൽ 31വരെ നടക്കുന്ന ഏഴാമത് ഫിബ 3×3 ഏഷ്യ കപ്പ് ബാസ്കറ്റ്ബോളിനുള്ള ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ.
സിംഗപ്പുർ സ്പോർട്സ് ഹബ്ബിലെ ഒസിബിസി സ്ക്വയറിലാണ് മത്സരങ്ങൾ. അനീഷ ക്ലീറ്റസ്, ശ്രീകല എന്നിവർ വനിതാ ടീമിലും പ്രണവ് പ്രിൻസ് പുരുഷ ടീമിലും ഉൾപ്പെട്ടു.
വനിതാ ടീം ഗ്രൂപ്പ് സിയിൽ ഇന്തോനേഷ്യ, ഹോങ്കോംഗ്, ചൈന, നോർത്തേണ്‍ മരിയാന ദ്വീപ് എന്നിവയ്ക്കൊപ്പമാണ്. പുരുഷന്മാർ ഗ്രൂപ്പ് ഡിയിൽ മലേഷ്യ, മാലദ്വീപ്, മക്കാവു എന്നിവയ്ക്കൊപ്പവും.