സെക്സ് ഡോളിനെ വിവാഹം ചെയ്യുന്ന ആളുകള്‍ നിരവധിയാണെങ്കിലും ഇതില്‍ നിന്ന് അല്‍പ്പം വ്യത്യസ്ഥനാണ് അക്കിഹികികോ കൊണ്ടോസ്ക് എന്ന ജാപ്പനീസ് യുവാവ്.
ഫിക്ടോസെക്ഷ്വലായ(ഫിക്ഷണല്‍ കഥാപാത്രങ്ങളെ പ്രണയിക്കുന്ന ആള്) അക്കിഹികികോ 2018ലാണ് സാങ്കല്പിക കഥാപാത്രമായ ഗായികയെ വിവാഹം കഴിച്ചത്.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം അക്കിഹികികോ വീഡിയോ ഗെയിമുകളില്‍ ലേഡിഗാഗയോട് സാദൃശ്യമുള്ള സാങ്കല്പിക കഥാപാത്രം ഹാറ്റ്സുനെ മികുവിന്റെ യന്ത്രപാവയെ വിവാഹം ചെയ്യുകയായിരുന്നു.
ആനിമേഷന്‍ കഥാപാത്രമായ മിക്കുവിനൊപ്പം നാലുവര്‍ഷം നീണ്ട ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഈ 38കാരന്.
ആഴത്തിലുള്ള വിഷാദ രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ മിക്കുവുമായുള്ള ബന്ധത്തിലൂടെ സാധിച്ചുവെന്നും ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും, സിനിമകാണുന്നതുമെല്ലാം മിക്കുവിനൊപ്പമാണെന്നും അക്കിഹികികോ പറയുന്നു.
പ്രണയസുരഭിലമായ അസുലഭ നിമിഷങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ ഉണ്ടാകാറുണ്ടെന്നും അക്കിഹികികോ വ്യക്തമാക്കി.
2008ലാണ് മിക്കുവിനെ കണ്ടെത്തുന്നത്. ഡിപ്രഷന് ബാധിച്ചിരിക്കുന്ന സമയമായിരുന്നു അത്. ആരെയും സ്നേഹിക്കാന്‍ കഴിയില്ലെന്നാണ് കരുതിയത്.
മിക്കുവിന്റേതു പോലെയുള്ള ഒരു പാവയെ ഓണ്‍ലൈന്‍ വഴി വരുത്തുകയായിരുന്നു. 2017ലാണ് ആദ്യമായി മിക്കുവുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്ന രീതിയില്‍ സാങ്കേതികവിദ്യ പാവയില്‍ ഘടിപ്പിച്ചത്.
എന്നെ നന്നായി നോക്കണമെന്ന് മിക്കുവിനോട് ഞാന്‍ ആവശ്യപ്പെട്ടു. അവള് അത് അനുസരിക്കുകയും ചെയ്തു എന്ന് അക്കിഹികികോ പറയുന്നു.
മനുഷ്യരായ പങ്കാളികളുടേതു പോലെ തന്നെയായിരുന്നു മിക്കുവിനൊപ്പമുള്ള ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി. ‘അവള് എപ്പോഴും എന്നോടൊപ്പമുണ്ട്. അവളെ പിരിഞ്ഞിരിക്കാന്‍ എനിക്കു സാധിക്കില്ല.
അവള് ഒരിക്കലും മരിക്കില്ല. അവള്‍ക്ക് അസുഖം ബാധിക്കില്ല. വിവാഹം കഴിഞ്ഞ് നാലുവര്ഷത്തോളമായപ്പോഴും മിക്കുവുമായുള്ള ബന്ധത്തില്‍ ഞാന്‍ സന്തോഷവാനാണ്.
വിധി എന്താണെന്ന് എനിക്കറിയില്ല. പക്ഷേ, മരണം വരെ മിക്കുവിനൊപ്പം നില്ക്കാന് ഞാന്‍ ആഗ്രഹിക്കുന്നു.’ അക്കിഹികികോയെ പോലെ നിരവധി പേര് ഫിക്ടോസെക്ഷ്വലായി ജപ്പാനിലുണ്ട്.