ക്യൂബൻ വിപ്ലവ നേതാവും ഭരണാധികാരിയുമായിരുന്ന ഫിദൽ കാസ്ട്രോയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മുതല വൃദ്ധനെ ആക്രമിച്ചു. സ്വീഡനിലെ സ്റ്റോക്ക്ഹോമിലുള്ള സ്ക്കാൻസെൻ അക്വേറിയത്തിൽ വച്ചാണ് സംഭവം നടന്നത്. ഇവിടെ സംഘടിപ്പിച്ച ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുവാനെത്തിയ എഴുപത് വയസുകാരനായ ഒരാൾക്കാണ് പരിക്കേറ്റത്.
മുതലയെ ഇട്ടിരുന്ന കൂട്ടിലേക്ക് കൈയിട്ട് പ്രസംഗിച്ചുകൊണ്ടിരുന്ന ഇദ്ദേഹത്തെ മുതല ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭ്യമല്ല.
1970ൽ ഫിദൽ കാസ്ട്രോ റഷ്യൻ ബഹീരാകാശ സഞ്ചാരിയായ വ്ളാദമിർ ഷതോളോവിന് സമ്മാനിച്ച രണ്ട് മുതലകളാണ് കാസ്ട്രോയും ഹില്ലരിയും. മോസ്കോ മൃഗശാലയിൽ നിന്നും 1981ലാണ് ഇവയെ ഇവിടേക്ക് കൊണ്ടു വന്നത്. ഏറ്റവും കൂടുതൽ ആക്രമണ സ്വഭാവമുള്ളതാണ് ക്യൂബൻ മുതലകൾക്ക്.