ടൊറന്റോ: ഫിഡെ 2024 കാൻഡിഡേറ്റ്സ് ചെസിന്റെ ആദ്യ റൗണ്ടിൽ ചൈനീസ് വനിതാ ഗ്രാൻസ് മാസ്റ്റർ ടാൻ സോങ്യിക്കു മാത്രമേ ജയം നേടാൻ സാധിച്ചുള്ളൂ.
വനിതാ വിഭാഗത്തിൽ ചൈനയുടെ ലീ ടിംഗ്ജിയെ സോങ്യി തോൽപ്പിച്ചു. ഇന്ത്യൻ താരങ്ങളായ ആർ. വൈശാലിയും കൊനേരു ഹംപിയും തമ്മിൽ നടന്ന മത്സരമുൾപ്പെടെ ബാക്കി എല്ലാ പോരാട്ടങ്ങളും സമനിലയിൽ കലാശിച്ചു.
ഓപ്പണ്‍ വിഭാഗത്തിൽ (പുരുഷ) ഇന്ത്യയുടെ ഡി. ഗുകേഷും വിദിത് ഗുജറാത്തിയും തമ്മിലുള്ള മത്സരവും സമനിലയിൽ പിരിഞ്ഞു. ഓപ്പണ്‍ വിഭാഗത്തിലെ ആദ്യ റൗണ്ടിൽ ആർക്കും ജയം നേടാൻ സാധിച്ചില്ല. ആർ. പ്രജ്ഞാനന്ദയും അലിറേസ ഫിരോസ്ജയും തമ്മിലുള്ള പോരാട്ടവും സമനിലയിൽ കലാശിച്ചു.