കുട്ടികള്‍ക്ക് ചൈനീസ് കളിപ്പാട്ടം വാങ്ങി നല്‍കുന്നവരുടെ ശ്രദ്ധയ്ക്ക്; ചാര്‍ജിംഗിനിടെ ഫിഡ്ജറ്റ് സ്പിന്നര്‍ പൊട്ടിത്തെറിച്ചു; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

fidjet-600കളിപ്പാട്ട രംഗത്തെ പുത്തന്‍ താരമാണ് ഫിഡ്ജറ്റ് സ്പിന്നര്‍ ? എന്നാല്‍ ഈ ചൈനീസ് കളിപ്പാട്ടം പൊട്ടിത്തെറിക്കുമെന്ന കണ്ടെത്തല്‍ ലോകമാകമാനമുള്ള മാതാപിതാക്കളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്കയിലെ അലബാമയിലാണ് ഈ സംഭവം നടന്നത്. അലബാമയിലെ ഗാര്‍ഡന്‍ഡെയിലാണ് ബ്ലൂടൂത്തുള്ള ഈ കളിപ്പാട്ടം പൊട്ടിത്തെറിച്ചത്.

വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിപ്പോയി നോക്കിയ യുവതി കണ്ടത് തീ പടരുന്നതായിരുന്നു. നാല്‍പ്പത്തഞ്ചു മിനിറ്റുകള്‍ മാത്രം ചാര്‍ജ് ചെയ്ത  ഫിഡ്ജറ്റ് സ്പിന്നര്‍  പൊട്ടിത്തെറിച്ചായിരുന്നു തീ പടര്‍ന്നത്. ഭാഗ്യം കൊണ്ട് ആര്‍ക്കും അപകടം ഒന്നും ഉണ്ടായില്ല. പക്ഷേ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള കളിപ്പാട്ടമായതിനാല്‍ ഈ സംഭവം ഭീതി പടര്‍ത്തുകയാണ്.

സംഭവദിവസം പുറത്തേക്കു പോകാന്‍ നില്‍ക്കുകയായിരുന്ന യുവതി ഇറങ്ങാന്‍ പത്തു മിനിറ്റ് താമസിച്ചതാണ് വന്‍ അപകടം ഒഴിവാക്കിയത്. തീ പടര്‍ന്നു പിടിക്കും മുന്‍പേ വെള്ളമൊഴിച്ച് തീയണച്ചു. ദൈവത്തിന്റെ കാരുണ്യം ഒന്നുകൊണ്ടു മാത്രമാണ് തങ്ങള്‍ രക്ഷപെട്ടതെന്ന് പ്രാദേശിക ചാനലിനു നല്‍കിയ അഭിമുഖത്തില്‍ യുവതി പറഞ്ഞു. സംഭവമറിഞ്ഞതോടെ പൊട്ടിത്തെറിയുടെ വിശദാംശങ്ങളന്വേഷിച്ച് യുവതിയ്ക്ക് സന്ദേശങ്ങളുടെയും കോളുകളുടെയും പ്രവാഹമാണ്.

ഫിജറ്റ് സ്പിന്നര്‍ നിര്‍മിച്ച കമ്പനിയെ ബന്ധപ്പെടാന്‍ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. ലൈസന്‍സ് ഇല്ലാത്ത കമ്പനിയായതിനാലാണ് ഇത് അസാധ്യമാവുന്നത്. ‘മെയ്ഡ് ഇന്‍ ചൈന’ എന്നല്ലാതെ കമ്പനി വിവരങ്ങള്‍ സംബന്ധിക്കുന്ന മറ്റൊരു തുമ്പും ലഭിച്ചില്ല. 2017 ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കളിപ്പാട്ടമാണ് ഫിഡ്ജറ്റ് സ്പിന്നര്‍. അതുകൊണ്ടു തന്നെ ആളുകള്‍ അതീവ ആശങ്കാകുലരാണ്. ചെറിയ കുട്ടികള്‍ ഈ കളിപ്പാട്ടം ഉപയോഗിക്കുമ്പോള്‍ അപകടം സംഭവിച്ചാലോ എന്ന പേടിയാണ് മാതാപിതാക്കള്‍ പങ്കുവയ്ക്കുന്നത്.

Related posts