തിരുവനന്തപുരം: കരമനയില്‍ വഴിയോരക്കച്ചവടക്കാരിയുടെ മീന്‍ പോലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി.
വലിയതുറ സ്വദേശി മരിയ പുഷ്പത്തിന്റെ മീനാണ് കരമന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തട്ടിത്തെറിപ്പിച്ചത്.
ജീവിക്കാന്‍ വേറെ മാര്‍ഗമില്ലെന്നും അസുഖബാധിതയാണെന്നും കരഞ്ഞുപറഞ്ഞിട്ടും സ്ഥലത്തെത്തിയ പോലീസുകാർ മീന്‍ തട്ടിയെറിഞ്ഞെന്ന് പരാതിക്കാരി ആരോപിച്ചു.
സംഭവത്തില്‍ മന്ത്രി ആന്റണി രാജുവിന് പരാതി നല്‍കിയതായി മരിയ പുഷ്പം പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.