കോൽക്കത്ത: ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ടിക്കറ്റുകൾക്കു 100 രൂപയിൽ താഴെയായിരിക്കും നിരക്കുകളെന്നു ടൂർണമെന്റ് ഡയറക്ടർ ഹവിയർ സിപ്പി പറഞ്ഞു. ലോകകപ്പ് മത്സരങ്ങൾ എല്ലാവർക്കും നേരിൽ കാണുന്നതിനാണു സിനിമ ടിക്കറ്റിനെക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകുന്നതെന്നു അദേഹം വ്യക്തമാക്കി. മേയ് പകുതിയോടെ ടിക്കറ്റുകളുടെ കൃത്യമായ നിരക്കുകൾ പുറത്തുവിടും.
ഒക്ടോബർ ആറ് മുതൽ ഇരുപത്തെട്ടുവരെയാണ് മത്സരങ്ങൾ. കൊച്ചി, മുംബൈ, ന്യൂഡൽഹി, ഗോഹട്ടി, ഗോവ, കോൽക്കത്ത എന്നിങ്ങനെ ആറ് വേദികളിലായിട്ടാണ് ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുന്നത്.