സൂറിച്ച്: ഇന്ത്യയിൽ നടക്കുന്ന 2022 അണ്ടർ-17 വനിതാ ലോകകപ്പിനായുള്ള തീയതി ഫിഫ പ്രഖ്യാപിച്ചു. അടുത്ത വർഷം ഒക്ടോബർ 11ന് തുടങ്ങുന്ന ലോകകപ്പ് ഒക്ടോബർ 30ന് അവസാനിക്കുമെന്ന് ഫിഫ കൗൺസിൽ അറിയിച്ചു.
കോവിഡ് മൂലം 2021ലേക്കു മാറ്റിയ ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് റദ്ദാക്കിയ ശേഷമാണ് പകരം ഇന്ത്യയ്ക്ക് 2022 എഡിഷൻ ആതിഥ്യം വഹിക്കാൻ ഫിഫ അനുമതി നൽകിയത്.
ആതിഥേയരെന്ന നിലയിൽ ഇന്ത്യയ്ക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. 2017-ൽ അണ്ടർ-17 പുരുഷ ലോകകപ്പിന് ഇന്ത്യ വേദിയായിരുന്നു.