കൊച്ചി: ഫിഫ അണ്ടർ17 ലോകകപ്പിനു മുന്നോടിയായി കലൂർ സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ ബ്രസീൽ, സ്പെയിൻ, നൈജർ തുടങ്ങിയ ടീമുകളുടെ അധികൃതർ സംതൃപ്തി രേഖപ്പെടുത്തി. ടീമുകളുടെ പരിശീലകരും മാനേജർമാരും സ്റ്റേഡിയത്തിൽ പരിശോധനകൾ നടത്തിയ ശേഷമാണ് സംതൃപ്തി രേഖപ്പെടുത്തിയത്.
പരിശീലന വേദികളായ മഹാരാജാസ് സ്റ്റേഡിയം, പനന്പിള്ളി നഗർ സ്കൂൾ ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളും സംഘം സന്ദർശിച്ചു സംതൃപ്തി രേഖപ്പെടുത്തിയെന്നു നോഡൽ ഓഫീസർ മുഹമ്മദ് ഹനീഷ് പറഞ്ഞു.
ബ്രസീല്‍, സ്പെയിന് എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയുടെ മല്‍സരങ്ങള്‍ക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാകുന്നത്. ബ്രസീല്സ്പെയിന് പോരാട്ടത്തോടെയാണ് കൊച്ചിയിലെ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്.