ന്യൂഡൽഹി: കൊളംബിയയയെ കീഴടക്കി ജർമനി അണ്ടർ 17 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രീ ക്വാർട്ടർ മത്സരത്തിൽ കൊളംബിയയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണു ജർമനി കെട്ടുകെട്ടിച്ചത്.
ന്യൂഡൽഹിയിലെ ജവഹർലാലൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നായകൻ ജാൻ ഫിയറ്റ് അർപിന്റെ ഇരട്ടഗോളുകളാണ് ജർമനിയെ തകർത്തത്. യാൻ ബിസെക്, ജോണ് യെബോ എന്നിവർ ഓരോ ഗോളുകൾ വീതം നേടി. 7, 65 മിനിറ്റുകളിലായിരുന്നു അർപിന്റെ ഗോളുകൾ. ബിസെക് 39-ാം മിനിറ്റിലും, യെബോ പത്തുമിനിറ്റിനുശേഷവും കൊളംബിയൻ വലയിൽ പന്തെത്തിച്ചു.
നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിൽ ഇറാനോട് കീഴടങ്ങിയ ജർമനി കോസ്റ്ററിക്കയെയും ഗിനിയെയും പരാജയപ്പെടുത്തിയിരുന്നു.