ന്യൂഡൽഹി: ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം. 21 വർഷത്തിനുശേഷം ഇന്ത്യ ആദ്യമായി 100-ാം സ്ഥാനത്തെത്തി. കഴിഞ്ഞ മാസം 101-ാം റാങ്കിലായിരുന്നു ഇന്ത്യ. സൗഹൃദ മത്സരങ്ങളിൽ കംബോഡിയയെ കീഴക്കിയതും ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ മ്യാൻമാറിനെ പരജയപ്പെടുത്തിയതും ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ മുന്നേറ്റതിന് കാരണമായി.
1996 ഫെബ്രുവരിയിൽ 94-ാം റാങ്കിലെത്തിയതാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച റാങ്ക്. 1993 നവംബറിൽ 99-ാം സ്ഥാനത്തും ഒക്ടോബറിൽ 100-ാം സ്ഥാനത്തും ഇന്ത്യ എത്തിയിട്ടുണ്ട്. 2015 മാർച്ചിൽ ഇന്ത്യ 173 റാങ്കിലായിരുന്നു.