ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ വനിതാ റഫറിമാരും. മത്സരത്തിന്റെ ലൈന്‍ റഫറിമാരായാണ് വനിതകളെത്തുന്നത്. ഏഴ് വനിതാ അസിസ്റ്റന്‍ഡ് റഫറിമാരാണ് ലോകകപ്പ് നിയന്ത്രിക്കാനെത്തുന്നതെന്ന് ഫിഫ അറിയിച്ചു. ഇതാദ്യമായാണ് ഫിഫ മത്സരങ്ങളില്‍ വനിതകള്‍ റഫറിമാരായി വരുന്നത്. 52 മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിന് 70 പുരുഷ റഫറിമാരും ഏഴു വനിതാ റഫറിമാരുമാണ് എത്തുന്നത്.
ലോകകപ്പ് നിയന്ത്രിക്കാൻ 7 വനിതാ റഫറിമാരും 70 പുരുഷ റഫറിമാരും
