അസൻസിയൺ: 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ലോകചാന്പ്യൻമാരായ അർജന്റീനയെ പരാജയെപ്പെടുത്തി പരാഗ്വെ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാഗ്വെ വിജയിച്ചത്.
രാഗ്വെയിലെ അസൺസിയണിലുള്ള സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ഗോൾ നേടിയത് അർജന്റീനയാണെങ്കിലും രണ്ട് ഗോളുകൾ തിരിച്ചടിച്ച് പരാഗ്വെ മത്സരം സ്വന്തമാക്കുകയായിരുന്നു.
11-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസിന്റെ ഗോളിലൂടെയാണ് അർജന്റീന മുന്നിലെത്തിയത്.എന്നാൽ 19-ാം മിനിറ്റിൽ അന്റാണിയോ സനാബ്രിയ പരാഗ്വെയെ ഒപ്പമെത്തിച്ചു. 47ാം- മിനിറ്റിലെ ഒമർ അൽഡെരെട്ടെയുടെ ഗോളാണ് പരാഗ്വെയെ വിജയത്തിലെത്തിച്ചത്.