വി. മനോജ്
ബ്രസീല്‍ ആരാധകര്‍ കാത്തിരുന്ന ദിനം എത്തി. പുല്‍മൈതാനത്ത് മഞ്ഞകടലിരമ്പം കാണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പ്രതാപവും ലാറ്റിനമേരിക്കന്‍ താളവും ഒരുമിക്കുന്ന മഞ്ഞക്കിളികള്‍ക്ക് എതിരാളികളായി വരുന്നത് മുന്‍ ലോകകപ്പുകളില്‍ വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത സെര്‍ബിയയാണ്.
ഖത്തറിൽ ആദ്യമത്സരത്തിൽ വന്പൻമാർ ഓരോന്നായി അടിതെറ്റിവീഴുന്പോൾ അതീവകരുതലോടെയാണ് ബ്രസീൽ ഇന്നിറങ്ങുന്നത്. മത്സരം ഇന്നു അർധരാത്രി 12.30ന് ലൂസെയ്ൽ സ്റ്റേഡിയത്തിൽ.
ഇന്നു ഏവരും ഒറ്റുനോക്കുന്നത് ബ്രസീലിന്റെ നെയ്മറെയും സംഘത്തെയുമായിരിക്കും. സൗദിക്കെതിരേ തോൽവിയേറ്റ അർജന്റീനയും ജർമനിക്കെതിരേ വിജയം രുചിച്ച ജപ്പാനും നൽകിയ പാഠം ബ്രസീലിന്റെം മുന്നിലുണ്ട്.
ആ പട്ടികയിലേക്ക് സെര്ബിയകൂടി കടന്നുകയറുമോ എന്ന് ഇന്നറിയാം. കരുത്ത്വച്ചുനോക്കുകയാണെങ്കില് മഞ്ഞക്കിടളികള് ഗോളുകള്‍ കൊത്തിപ്പെറുക്കി പറക്കാനാണ് സാധ്യത.
ടീമുകൾ അതിശക്തമായ പോരാട്ടം കാഴ്ചവച്ചപ്പോൾ വിജയം കൂടെ പോരുകയായിരുന്നു. ബ്രസീൽ ഓർത്തുവയ്ക്കേണ്ടതും ഇക്കാര്യമാണെന്നു ആരാധകർ ചിന്തിക്കുന്നു. അതേസമയം സമർഥമായി പന്തുതട്ടുന്ന ഒരു പിടിതാരങ്ങളുടെ മികവ് ബ്രസീലിനു അനുകൂലമാണ്.
ബ്രസീൽ നിരയിൽ സൂപ്പർതാരം നെയ്മറിനു അമിതഭാരവും വരുന്നില്ല. ആക്രമണത്തിനു നേതൃത്വം നൽകാനും എതിർനിരയിലേക്കു പടർന്നു കയറാനും അവർക്കു മികച്ച സംഘമുണ്ട്. 4-2-3-1 ശൈലിയായിരിക്കും കോച്ച് ടിറ്റെ ബ്രസീലിനെ വിന്യസിപ്പിക്കുന്നത്.
മറുവശത്ത് സെർബിയ ആക്രമിച്ചു കളിക്കുന്ന ശൈലിയിലാകും ഇറങ്ങുക. സൂഡാൻ വ്ളഹോവിച്ച്, ലൂക്കാ ജോവിച്ച് എന്നിവർ മുൻനിരയിൽ ഭദ്രമാണ്. മധ്യനിരയിലും അവർക്കു കരുത്തുള്ള താരങ്ങളുണ്ട്.
അലക്സാണ്ടർ മിട്രോവിച്ച്, സുഡാൻ ടാഡിച്ച്, മിലിൻ കോവിച്ച് സാവിച്ച്, ഫിലിപ്പ് കോസ്റ്റിച്ച് തുടങ്ങിയവർ പേടിക്കേണ്ട താരങ്ങളാണ്. മുന്നേറ്റവും മധ്യനിരയും തമ്മിലുള്ള ഒത്തിണക്കം അവർ കളത്തിൽ പ്രകടിപ്പിക്കും.