സ്വന്തം ലേഖകന്‍
ദോഹ: ആര്‍ത്തിരമ്പുന്ന മെക്സിക്കന്‍ തിരമാലകളില്‍ ജീവന് തേടി മെസിപ്പട ഇന്ന് അര്‍ധരാത്രി ഇറങ്ങുന്നു. ശരിക്കും പറഞ്ഞാല്‍ ഇന്നാണ് അവരുടെ ‘ ലോകകപ്പ് ഫൈനല്‍’. തോറ്റാൽ പിന്നെ പായ മടക്കിവെയ്ക്കാം.
അവസാനമല്സരവും കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാം. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ പോയതിനേക്കാള്‍ വേഗത്തില്‍ മടങ്ങി വരാം. സമനില ലഭിച്ചാല്‍ മറ്റു ടീമുകളുടെ ‘ സമനില’ തെറ്റുന്നതുവരെ കാത്തിരിക്കാം.
ലോകമെമ്പാടുമുള്ള അര്‍ജന്റീനന്‍ ആരാധകര്‍ പ്രാര്‍ത്ഥനയിലാണ്. തങ്ങള്‍ ഉയര്‍ത്തിയ കട്ടൗട്ടുകളും ബാനറുകളും കൊടികളും കണ്ടു കൊതി തീരും മുന്‍പ് അഴിക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് അവര്‍.
അതിനു പുറമേ മറ്റുടീമുകളുടെ ആരാധകരുടെ മുഖത്തുനോക്കാന്‍ കഴിയാത്ത അവസ്ഥയും മുന്നിലുണ്ട്. തല്കാലം മെസിഗോളടിച്ചില്ലെങ്കിലും കളി ജയിച്ചാല്‍ മതിയെന്ന അവസ്ഥയിലായിട്ടുണ്ട് പലരും.
അത്രശുഭകരമല്ല അര്‍ജന്റീനന്‍ ക്യാമ്പില്‍ നിന്നും വരുന്ന വാര്‍ത്തകളും. കഴിഞ്ഞ സിവസങ്ങളില് മെസി മറ്റ് താരങ്ങള്‍ക്കൊപ്പം പരിശീനത്തിന് എത്താത്തത് വാര്‍ത്തയായിട്ടുണ്ട്.
വയസ്സന്‍പട എന്ന ആരോപണം മറുവശത്തും. പക്ഷെ കളി ജയിക്കാനായാല്‍ വിമര്‍ശനങ്ങള്‍ ആരാധനയ്ക്ക് വഴിമാറുമെന്ന് ഏറ്റവും നന്നായി അര്യുന്നവരാണ് അര്ജന്്റീനക്കാര്. അത് മെസിയേക്കാര് കുടുതല്‍ അനുഭവിച്ചവര്‍ വേറെയില്ലല്ലോ…