ലോകകപ്പ് ഫുട്ബോളും കോഴിമുട്ടയും തമ്മിലെന്താബന്ധം… ഉണ്ട് വളരെ നല്ല ബന്ധമുണ്ട്.. എതിര് ടീം പൊട്ടാന്‍ കൂടോത്രം ചെയ്യാനൊന്നുമല്ല കേട്ടോ..
ആവശ്യക്കാരുണ്ടായതോടെ കയറ്റി അയയ്ക്കുന്ന മുട്ടിയിലുണ്ടായ വര്‍ധനയും വില കൂടിയതുമാണ് ‘ബന്ധം വളരാന്‍’ കാരണം.ലോകകപ്പ് ഫുട്ബോളിന്റെ വരവോടെ മുട്ട വിലയിൽ വർധന.
കോഴി മുട്ടയ്ക്ക് വടക്കൻ ജില്ലകളിൽ ഒരു രൂപയില്‍ ഏറെയും താറാവ് മുട്ടയ്ക്ക് ഒരുരൂപയുമാണ് വർധിച്ചത്. ലോകകപ്പ് പ്രമാണിച്ച് ഗൾഫിൽ നിന്നും മുട്ടയ്ക്ക് വൻതോതിൽ ഓർഡർ ലഭിച്ചതോടെയാണ് വില ഉയർന്നത്.
ഒക്ടോബർ ആദ്യം മൊത്ത വിപണിയിൽ നാലു രൂപ 55 പൈസയായിരുന്നു ഒരു കോഴി മുട്ടയുടെ വില. ഇപ്പോഴത് അഞ്ചു രൂപ 70 പൈസയായി. ചില്ലറ വിൽപന ശാലയിൽ ആറു രൂപ 50 പൈസ വരെ ഈടാക്കുന്നുണ്ട്.
താറാവ് മുട്ട ഒന്നിന് എട്ടു രൂപയിൽനിന്ന് ഒൻപത് രൂപയായി ഉയർന്നു. ചില്ലറ വിപണിയിൽ 10 രൂപയ്ക്ക് മുകളിൽ താറാവ് മുട്ടയ്ക്ക് വിലയുണ്ട്.
ഗൾഫിൽനിന്ന് തമിഴ്നാട്ടിലെ വ്യാപാരികൾക്ക് അഞ്ച് കോടി കോഴിമുട്ടയാണ് ഓർഡർ ലഭിച്ചിരിക്കുന്നത്. കേരളത്തിലേക്ക് കോഴിമുട്ട എത്തുന്നത് തമിഴ്നാട്ടിലെ നാമയ്ക്കലിൽനിന്നാണ്.
പ്രതിദിനം മൂന്നര കോടിയോളം മുട്ടയാണ് നാമയ്ക്കലിൽ ഉത്പാദിപ്പിക്കുന്നത്. ക്രിസ്മസ് കാലം കൂടി എത്തുന്നതോടെ മുട്ട വില ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
നേരത്തെ, മുട്ട വിലയിൽ ഇടിവുണ്ടായതിനെ തുടർന്ന് മീഡിയം ലെവൽ ഉത്പാദകർ ഫാമുകൾ അടച്ചിരുന്നു. വൻകിട ഫാമുകൾ മാത്രമാണ് ഇപ്പോഴുള്ളത്.
മുന്‍പ് പക്ഷിപ്പനി ഇന്ത്യയില്‍നിന്നുള്ള കോഴിമുട്ടയ്ക്ക ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ അതെല്ലാം ലോകകപ്പ് ആവേശത്തില്‍ ഗള്‍ഫ് മറക്കുകയാണ്.