പത്തനംതിട്ട: നഗരമധ്യത്തില്‍ കണ്ണങ്കരയില്‍ ഇന്നലെ രാത്രി ഒഴിവായത് വന്‍ ദുരന്തം. ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലത്തെ അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് എട്ടുപേര്‍ക്കാണ് പൊള്ളലേറ്റത്.
വില്പനയ്ക്കായി മിഠായി നിര്‍മിക്കുന്ന തൊഴിലാളികളായിരുന്നു ഇവര്‍. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് ആദ്യം കരുതിയെങ്കിലും അന്വേഷണത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചിട്ടില്ലെന്നു വ്യക്തമായി.
ആഗ്ര സ്വദേശികളായ സമീര്‍, മുന്ന, ബെന്നി, പ്രമോദ്, ജാഹിര്‍, ആസാദ്, ഇക്ബാല്‍, ആദില്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരില്‍ ആസാദ് എട്ടുവയസുകാരനാണ്.
മറ്റുള്ളവര്‍ വഴിയോര വ്യാപാരികളാണ്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.15 ന് ആണ് സംഭവം.
ബോംബെ സ്വീറ്റ്സ് ഉണ്ടാക്കുന്നവരാണ് ഇവര്‍. സ്വീറ്റ്സ് ഉണ്ടാക്കുന്നതിനിടെ വലിയ ശബ്ദ ത്തോടെ പൊട്ടിത്തെറിക്കുവാരുന്നു.
ശബ്ദം കേട്ട് ഓടി വന്ന മറ്റ് തൊഴിലാളികള്‍ക്ക് കൂടി പൊള്ളലേല്‍ക്കുകയായിരുന്നു. പോലീസ് കേസ് എടുത്തു. കെട്ടിട ഉടമസ്ഥനേയും ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.