മൂവാറ്റുപുഴ : ഒരേ നന്പരിലും ഒരേ സീരീസിലും സംസ്ഥാന സർക്കാരിന്റെ രണ്ട് ലോട്ടറി ടിക്കറ്റ്. ആനിക്കാട് സ്വദേശി ബെന്നി ജോസഫ് എടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലാണ് ഒരേ നന്പരിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചത്. ബുധനാഴ്ചതോറും നറുക്കെടുക്കുന്ന ലോട്ടറിയുടെ 12 എണ്ണമാണ് മൂവാറ്റുപുഴയിലെ ഔദ്യോഗിക ഏജൻസിയിൽ നിന്ന് ഇദ്ദേഹം വാങ്ങിയത്.
ഇതിൽ എഫ്ബി 365694 നന്പരിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിക്കുകയായിരുന്നു. ഒരേ നന്പരിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചതോടെ ഇദ്ദേഹം ഏജൻസിയെ സമീപിച്ചങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നു പറയുന്നു. ഒരു കോടിയാണ് ഒന്നാം സമ്മാനം.