ഒരു കാമുകി, രണ്ടു കാമുകന്മാര്‍, നേര്‍ക്കുനേര്‍ വന്നപ്പോള്‍ കാമുകന്മാര്‍ തമ്മിലടിച്ചു, അടി മൂത്തപ്പോള്‍ മൂത്ത കാമുകന്‍ പേടിച്ചോടി, ഒടുവില്‍ കിണറ്റില്‍ വീണ് ദാരുണാന്ത്യം, കൊല്ലം അഞ്ചലില്‍ നടന്നത്

കൊല്ലം അഞ്ചലില്‍ യുവതിയുടെ കാമുകന്മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാള്‍ മരിച്ചു. രക്ഷപ്പെട്ട് ഓടുന്നതിനിടയില്‍ അഗസ്ത്യക്കോട് അഞ്ചല്‍ ഏരൂര്‍ തുന്‌പോട് ലിജോഭവനില്‍ ലാലു കുഞ്ഞാപ്പിയാണ് (44) കിണറ്റില്‍ വീണ് മരിച്ചത്. സംഭവത്തില്‍ ആയൂര്‍ സ്വദേശി സുമേഷ് പോലീസ് കസ്റ്റഡിയിലായി. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്.

അഞ്ചല്‍ അഗസ്ത്യക്കോടിന് സമീപമായിരുന്നു സംഘടനം. പ്രദേശത്തെ ഒരു യുവതിയെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

മര്‍ദനമേറ്റ് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് സമീപത്തെ പറന്പിലെ കിണറ്റില്‍ വീണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആയൂര്‍ സ്വദേശി സുമേഷ് എന്ന യുവാവിനെ അഞ്ചല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related posts