നേമം : മേലാംകോട് തകിടി സ്വദേശി മാലി സജീവ് എന്ന് വിളിക്കുന്ന ലിജീഷ് (32) നെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ഒരാളെ നേമം പോലീസ് അറസ്റ്റുചെയ്തു.
ആറ്റുകാല്‍ ഐരാണിമുട്ടം എംഎസ്കെ നഗറില്‍ ജിത്ത് എന്ന് വിളിക്കുന്ന നന്ദുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കേസിലെ മൂന്നാം പ്രതിയാണ്. മേലാംകോട് ഇടത്തുരുത്തിയില്‍ വച്ച് ശനിയാഴ്ചയായിരുന്നു ആക്രമണം.
സ്കൂട്ടറില്‍ വരികയായിരുന്ന ലിജീഷിനെ ഓട്ടോയിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടുകയായിരുന്നു. നിരവധി കേസിലെ പ്രതിയായ പൂച്ച പ്രവീണിന്റെ നേതൃത്വത്തിലാണ് ആക്രമണം എന്ന് പോലീസ് പറയുന്നു.