പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കൻ പേസർ വെറോണ്‍ ഫിലാന്‍ഡര്‍ പരിക്കേറ്റ് ടീമിന് പുറത്തായി. ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഫിലാന്‍ഡര്‍ കളിക്കില്ല. താരത്തിന് രണ്ടാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരും. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സുകളിലായി 18 ഓവറുകൾ മാത്രമാണ് താരം എറിഞ്ഞത്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 21നാണ് ആരംഭിക്കുന്നത്.
ഫിലാന്‍ഡറിന് പരിക്ക്; രണ്ടാം ടെസ്റ്റിൽ കളിക്കില്ല
