തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആ ഫയൽ കാണാനില്ല! പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ന്‍ ഒ​രു വി​ഭാ​ഗം ശ്ര​മി​ക്കു​ന്നതായി ആ​റാ​ട്ടു​വ​ഴി നി​വാ​സി​ക​ള്‍

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​പ്പോ​ൾ റോ​ഡ് ന​വീ​ക​ര​ണ പദ്ധതി അ​പ്ര​ത്യ​ക്ഷ​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ ഒ​ള​ശ്ശ-ഏനാ​ദി-ആ​റാ​ട്ടു​വ​ഴി ധ​ന്വ​ന്ത​രി​ക്ഷേ​ത്ര റോ​ഡ് ന​വീ​ക​ര​ണ പദ്ധതിയാണ് ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യി​ൽ മു​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ അ​ഞ്ചു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യ പ​ദ്ധ​തി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച് തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ക​ട​ന്നു​വ​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ പ​ദ്ധ​തി വെ​ട്ടി​മാ​റ്റി​യ​ത് ക​ണ്ടെ​ത്തി​യ​ത്. 378/2020-21 എ​ന്ന പദ്ധതിയാണ് ഭ​ര​ണ സ​മി​തി ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് റ​ദ്ദാ​ക്കി​യ​ത്.

ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​യു​ടെ ഫ​യ​ല്‍ ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യു​ടെ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തു​വ​രെ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന്് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്് മു​ന്‍ പ്ര​സി​ഡ​ന്‍റെ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ അ​റി​യി​ച്ചു. ന​ട​പ​ടി​ക​ൾ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി​രു​ന്നു​വെ​ന്നും അ​ദേ​ഹം അ​റി​യി​ച്ചു.

ത​ക​ര്‍​ന്ന ക്ഷേ​ത്ര​വ​ഴി​ക്കാ​യി നാ​ട്ടു​കാ​രു​ടെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​ര​മാ​ണ് ക​ഴി​ഞ്ഞ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്തി​യ​ത്്. അ​യ്മ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ തീ​ര്‍​ത്തും ശോ​ച്യ​മാ​യ വ​ഴി​ക​ളി​ലൊ​ന്നാ​ണ് ഇ​ത്്്.

പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ന്‍ ഒ​രു വി​ഭാ​ഗം ശ്ര​മി​ക്കു​ന്ന​താ​യി നീ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യി നേ​ര​ത്തെ ത​ന്നെ ആ​റാ​ട്ടു​വ​ഴി നി​വാ​സി​ക​ള്‍ ആ​രോ​പി​ച്ചിരുന്നു.

Related posts

Leave a Comment