വഴുതി വീണത് കീര്‍ത്തിയല്ല, നടി ലിന്‍ഡയാണ്! ഷൂട്ടിംഗിനിടെ സംഭവിച്ചതിനെക്കുറിച്ച് വിശദീകരണവുമായി സംവിധായകന്‍ സിദ്ദിഖ് ചേന്ദമംഗല്ലൂര്‍ രംഗത്ത്

ഗാനരംഗത്തിന്റെ ഷൂട്ടിംഗിനിടെ പാറയില്‍ തെന്നി നടി വീഴുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു. നടി കീര്‍ത്തി സുരേഷാണ് തെന്നി വീണതെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ അത് കീര്‍ത്തിയല്ല, നടി ലിന്‍ഡ കുമാര്‍ ആണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സിദ്ദിഖ് ചേന്ദമംഗല്ലൂര്‍. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന കുഞ്ഞിരാമന്റെ കുപ്പായം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവം.

കോഴിക്കോട് പേരാമ്പ്രക്കടുത്തുള്ള ജാനകി കാടായിരുന്നു ലൊക്കേഷന്‍. സിനിമയിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നടിയ്ക്ക് പരിക്ക് പറ്റിയത്. ഷൂട്ടിംഗിനിടയില്‍ ചെറിയ മഴ ചാറിയപ്പോള്‍ ഉണ്ടായ വഴുക്കിനെതുടര്‍ന്നാണ് നടി ലിന്‍ഡ കാല്‍ വഴുതി വീണത്. വീഴ്ചയുടെ ആഘാതത്തില്‍ നടിയുടെ കൈയ്ക്കും കാലിനും ചെറിയ പരുക്കുകളുണ്ട്. പത്ത് ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ട്. നടി വീഴുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ട സമയം ആ നടി കീര്‍ത്തി സുരേഷെന്നായിരുന്നു വിചാരിച്ചത്. എന്നാല്‍ അത് കീര്‍ത്തിയല്ലെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.

 

https://youtu.be/LgOO6AEN9-M

Related posts