ഭർത്താവിന്റെ മരണശേഷം ഏലിയാമ്മച്ചി താമസിച്ചിരുന്ന സദനത്തിൽനിന്ന് ഏലിയാമ്മച്ചി യാത്രയാകുന്നു. ജർമനിയിലുള്ള മകളുടെ അടുത്തേക്ക്. ലണ്ട നിലുള്ള ബാബുവിനെയും ഇറ്റലിയിലുള്ള സൂസിമോളെയും കാണണം. സൂസി ഒരു ഓഫർ നൽകിയിട്ടുണ്ട്. ഇക്കുറി മാർപാപ്പയിൽനിന്നു കുർബാന വാങ്ങി നൽകാം. ഈ ഒറ്റ ഓഫറിലാണ് ഏലിയാമ്മച്ചി വിദേശയാത്രയ്ക്കു സമ്മതംമൂളിയത്.
കടുത്ത കമ്യൂണിസ്റ്റായിരുന്നു ഭർത്താവ് ഈപ്പച്ചൻ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒരു ആഗ്രഹമുണ്ടായിരുന്നു. അവസാനകാലം തങ്ങൾ പണിയിച്ചുനൽകിയ വൃദ്ധസദനത്തിൽ മറ്റ് അനാഥർക്കൊപ്പം കഴിയണം. പക്ഷേ കൂദാശയ്ക്കു മുന്പ് ഈപ്പച്ചൻ പോയി. ഏലിയാമ്മച്ചി പത്ത് ഏക്കറും വലിയ വീടും വിട്ട് സദനത്തിൽ താമസമാക്കി. കെപിഎസി ലളിതയാണ് ഏലിയാമ്മച്ചി. ഈപ്പച്ചൻ മധുവും. ചിത്രത്തിന്റെ അവസാന ചിത്രീകരണത്തിനായി സംഘം ഈ മാസം ഒടുവിൽ ജർമനിയിലേക്കു പോകും. റോമിലും ലണ്ടനിലും ചിത്രീകരണമുണ്ടാകും.
ഉത്തരചെമ്മീനിന്റെ വിജയത്തിനുശേഷം ഹരിദാസ് ഹൈദരാബാദ് നിർമിക്കുന്ന ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസിന്റെ രചന, ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം എന്നിവ ബെന്നി ആശംസ നിർവഹിക്കുന്ന.ു സംഗീതം – ബിനു ആനന്ദ്. ഗാനരചന – ഡോ.വേണുഗോപാൽ, സജി ജോസഫ്. ജി.വേണുഗോപാൽ, വൃന്ദ, രാജറാം എന്നിവർ പാടുന്നു.