കാറില്‍ സഞ്ചരിച്ച തന്നെയും കുടുംബത്തെയും ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിച്ചെന്ന പരാതിയുമായി സിനിമാ നടന്റെ കുടുംബം ചികിത്സ തേടി ആശുപത്രിയില്‍. സിനിമാ നടനും സോഫ്റ്റ്‌വേര്‍ എഞ്ചിനിയറുമായ പയ്യന്നൂര്‍ സ്വദേശി എ.പി പ്രവീണ്‍കുമാര്‍(33), ഭാര്യ രാധിക, രണ്ടു വയസുള്ള മകള്‍ സമാന എന്നിവരാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 07സിഎം 1322 കോംപസ് ജീപ്പ് എതിരേ ലോറി വന്നതു മൂലം മുമ്പോട്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഇതില്‍ പ്രകോപിതരായ ഓട്ടോ ഡ്രൈവര്‍മാര്‍ പ്രവീണിനെ മര്‍ദ്ദിച്ചുവെന്നുമാണ് പരാതി. തടയാന്‍ ശ്രമിച്ച ഭാര്യയെയും കൈയ്യിലിരുന്ന കുട്ടിയെയും പിടിച്ചു വലിച്ചെന്നും പരാതിയില്‍ പറയുന്നു. ഓട്ടോ ഡ്രൈവറുമാരുടെ ആക്രമണത്തില്‍ വാഹനത്തിന്റെ ഗ്ലാസ് തകര്‍ന്നെന്നും ഒടുവില്‍ രക്ഷയില്ലാതെ വന്നപ്പോള്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചാണ് രക്ഷപ്പെട്ടതെന്നും പ്രവീണ്‍ പറയുന്നു. പ്രവീണ്‍ കുമാറിന്റെ വാഹനം ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
അതേ സമയം റോഡിലുള്ള ഓട്ടോറിക്ഷകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകുന്ന ചെറിയ സ്ലാബിനു മുകളില്‍ വാഹനം നിര്‍ത്തിയ പ്രവീണിനോട് വാഹനം മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ വഴിയാത്രക്കാരുള്‍പ്പെടെയുള്ളവരുടെ കണ്ണിലേക്ക് കുരുമുളക് സ്‌പ്രേ അടിക്കുകയായിരുന്നെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്.
പ്രവീണ്‍കുമാര്‍ കുരുമുളക് സ്പ്ര അടിച്ചുവെന്നാരോപിച്ച് അനില്‍കുമാര്‍, ശൈലേഷ് എന്നീ ഓട്ടോ ഡ്രൈവര്‍മാരും ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ പയ്യന്നൂര്‍ അമ്പലം റോഡിലാണ് സംഭവം. സുഹൃത്തിനെ റെയില്‍വേ സ്‌റ്റേഷനിലാക്കി വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നു പ്രവീണ്‍ കുമാറും കുടുംബവും.