സിനിമയില്‍ ഒരു നടന് നല്കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടുന്നതെന്നു നടി ഗൗരി കിഷൻ. തന്റെ പ്രായം കാരണം പല സംവിധായകരോടും അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം ഇല്ലാത്തത് പോലെ തോന്നിയിട്ടുണ്ടെന്നും ഗൗരി. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗൗരി ഇക്കാര്യം പറഞ്ഞത്.
എഴുത്തില്‍ എനിക്ക് താല്പര്യമുണ്ട്. സാഹിത്യവും ജേര്‍ണലിസവുമാണ് ഞാന്‍ പഠിച്ചത്. സിനിമകള്‍ കാണാന്‍ ഭയങ്കര ഇഷ്ടമാണ്. നടിയെന്നല്ല പ്രേക്ഷക എന്നാണ് ഞാന്‍ സ്വയം വിളിക്കുക.
പലരും എന്നോട് പറഞ്ഞിട്ടുണ്ട് നിന്നില്‍ ഒരു സംവിധായികയുണ്ടെന്ന്. 96ന്റെ സംവിധായകനോട് എഴുതാനുളള താത്പര്യം ഞാന്‍ പറഞ്ഞിരുന്നു. 23 വയസ് ആയതല്ലേയുളളൂ, ഇപ്പോള്‍ നല്ല നടിയാണ്.
കൂടുതല്‍ അനുഭവങ്ങള്‍ നേടൂ എന്ന് അദ്ദേഹം പറഞ്ഞു.സിനിമാ മേഖല പുരുഷാധിപത്യം എന്നതിനെക്കാള്‍ കൂടുതല്‍ സെക്സിസ്റ്റാണ്. ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ അല്ല ഒരു നടിക്ക് കിട്ടുന്നത്.
നടി എന്ന നിലയ്ക്ക് അങ്ങനെ എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ സംവിധായികയാവുക തന്നെ ചെയ്യും.അതിലേക്കുളള യാത്രയില്‍ എന്നെത്തന്നെ ഞാന്‍ പരുവപ്പെടുത്തണം. കുറേക്കൂടി പഠിക്കാനുണ്ട്- ഗൗരി കിഷന് പറഞ്ഞു.
ഗൗരി പ്രധാന കഥാപാത്രമായി എത്തിയ അനുരാഗം ഇപ്പോള്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഗൗതം വാസുദേവ് മേനോനും അശ്വിന് ജോസിനൊപ്പം ചിത്രത്തില്‍ ഒരു പ്രധാന വേഷമാണ് ഗൗരി ചെയ്യുന്നത്.
ജോണി ആന്റണി, ദേവയാനി, ലെന, ഷീല, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ലക്ഷ്മിനാഥ് സത്യം സിനിമാസിന്റെ ബാനറില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന് എജി എന്നിവര്‍ നിര്‍മിച്ചു ഷഹദ് സംവിധാനം ചെയ്ത സിനിമയാണ് അനുരാഗം.