കൊച്ചി: മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ മമ്മുട്ടിക്കും മോഹന്‍ലാലിനും എതിരെ ഫിലിം പ്രൊഡ്രൂസേഴ്സ് അസോസിയേഷന്. സിനിമ സമരം ഒരു മാസം പിന്നിട്ടിട്ടും മമ്മുട്ടിയും മോഹന്‍ലാലും പ്രതികരിച്ചിട്ടില്ലെന്ന് പ്രൊഡ്രൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി. എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തീയറ്റുകളെ ഉള്‍പ്പെടുത്തി പുതിയ സംഘടന രൂപീകരിക്കുന്നത് പരിഗണനയിലാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കുന്നില്ല! സിനിമ സമരം തുടങ്ങിയിട്ട് ഒരു മാസം; മമ്മൂട്ടിക്കും മോഹന്‍ലാലിനും എതിരെ നിര്‍മാതാക്കളുടെ സംഘടന
