ഫി​മാ​റ്റി​നു കൊ​ച്ചി​യി​ൽ തു​ട​ക്ക​മാ​യി

മ​ല​യാ​ള ച​ല​ച്ചി​ത്ര സം​ഗീ​ത സം​വി​ധാ​യ​ക യൂ​ണി​യ​നാ​യ ഫെ​മു (FEMU) നേ​തൃ​ത്വം ന​ൽ​കു​ന്ന ഫെ​മു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (Femu Institute of Music and Technology) എ​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം കൊ​ച്ചി​യി​ൽ ന​ട​ന്നു.

സൗ​ണ്ട് റെ​ക്കോ​ർ​ഡിം​ഗ് സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം വ​ള​ർ​ത്തു​ക , സം​ഗീ​ത സം​വി​ധാ​യ​ക​ർ​ക്ക് പ്രോ​ഗ്രാ​മിം​ഗ് പ​ഠി​ക്കു​വാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക, എ​ന്നി​ങ്ങ​നെ​യു​ള്ള ഉ​ദ്ദേ​ശ​ങ്ങ​ളോ​ടെ​യാ​ണ് ഫി​മാ​റ്റ് (FIMAT ) പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. കൊ​ച്ചി വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫെ​ഫ്ക്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​ശ​സ്ത സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ജെ​റി അ​മ​ൽ​ദേ​വ്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ബേ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.

ഫെ​ഫ്ക്ക വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി സോ​ഹ​ൻ സീ​നു​ലാ​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഫെ​മു പ്ര​സി​ഡ​ന്റ് ബെ​ന്നി ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ഫെ​മു ട്ര​ഷ​റ​ർ അ​നി​ൽ ഗോ​പാ​ല​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റോ​ണി റാ​ഫേ​ൽ ആ​മു​ഖ​പ്ര​സം​ഗ​വും ന​ട​ത്തി. തു​ട​ർ​ന്നു ന​ട​ന്ന സെ​മി​നാ​റി​ന് ച​ല​ച്ചി​ത്ര സം​ഗീ​ത സം​വി​ധാ​യ​ക​രും ഫെ​മു ഭാ​ര​വാ​ഹി​ക​ളു​മാ​യ ദീ​പ​ക്ദേ​വ്, രാ​ഹു​ൽ രാ​ജ്, ജെ​യ്ക്സ് ബി​ജോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫെ​മു എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം യൂ​ന​സി​യോ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Related posts

Leave a Comment