ചെന്നൈ: 465 കോടി രൂപയുടെ ഓൺലൈൻ വായ്പത്തട്ടിപ്പ് കേസിൽ മലയാളി പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് ഷെരീഫിനെ ആണ് പുതുച്ചേരി പോലീസിന്റ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തത്. വായ്പ എടുത്ത തുക പലിശ ഉൾപ്പെടെ തിരിച്ചടച്ചിട്ടും പിന്നെയും തുക കൂടുതൽ ആവശ്യപ്പെട്ട് ഷെരീഫ് ഭീഷണിപ്പെടുത്തി എന്ന യുവതിയുടെ പരാതിലാണ് അറസ്റ്റ്.
ഇയാൾ യുവതിയുടെ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. അറസ്റ്റിലായ ഷെരീഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 2 പേരെ കൂടി പിടികൂടിയിട്ടുണ്ട്.
ഇൻസ്റ്റന്റ് വായ്പ എന്ന പേരിൽ പലിശയ്ക്കു പണം നൽകുകയും പിന്നീട് ഭീഷണിപ്പെടുത്തി അധിക തുക തിരിച്ചടപ്പിക്കുകയുമാണ് സംഘത്തിന്റെ രീതിയെന്നും പോലീസ് പറഞ്ഞു.