തൃശൂർ: പരസ്യ ഏജൻസിയായ വളപ്പില കമ്യൂണിക്കേഷൻസിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1.38 കോടി തട്ടിയെടുത്ത ഫിനാൻസ് മാനേജർ അറസ്റ്റിൽ. തൃശൂർ ആന്പല്ലൂർ വട്ടണാത്ര സ്വദേശി തൊട്ടിപ്പറന്പിൽ ടി.യു. വിഷ്ണുപ്രസാദ് (30) ആണ് അറസ്റ്റിലായത്.
2022 നവംബർ ഒന്നുമുതൽ സ്ഥാപനത്തിൽ ഫിനാൻസ് മാനേജരായി ജോലിചെയ്യുന്പോൾ ഓണ്‍ലൈൻ ബാങ്കിംഗിലൂടെയാണു തട്ടിപ്പു നടത്തിയത്. സ്ഥാപനത്തിന്റെ ജിഎസ്ടി, ഇൻകം ടാക്സ്, പിഇ, ഇഎസ്ഐ, ടിഡിഎസ് എന്നിവ അടച്ചതിന്റെ വ്യാജരേഖകൾ ഉണ്ടാക്കിയാണു തട്ടിപ്പ്.
ഓഡിറ്റിംഗ് വിഭാഗം സാന്പത്തികത്തട്ടിപ്പുകൾ കണ്ടെത്തിയതിനെത്തുടർന്ന് തൃശൂർ ടൗണ്‍ ഈസ്റ്റ് പോലീസിൽ പരാതി നൽകി. ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തിയത്. പ്രതിയുടെ മുൻകൂർജാമ്യാപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.