തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടു ദിവസം ബാക്കി നിൽക്കെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട് സംസ്ഥാനം. സർക്കാരിനെ കാത്തിരിക്കുന്നത് വന്‍ബാധ്യതയാണ്.
ഏപ്രില്‍ ഒന്ന് മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക ഇതുവരേയും സമാഹരിക്കാൻ സാധിച്ചിട്ടില്ല. 5000 കോടിയാണ് ശമ്പളവും പെന്‍ഷനും നൽകുന്നതിന് വേണ്ടത്. ഇതിനു പുറമേ 1800 കോടി രൂപ രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി കണ്ടെത്തണം. ബില്ലുകള്‍ മാറി നല്‍കാനും ഇന്നും നാളെയുമായി ആറായിരം കോടിയിലധികം രൂപയാണ് വേണ്ടത്.
തുക എങ്ങനെ സമാഹകരിക്കും എന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. അതേസമയം ക്ഷേമപെന്ഷന് നല്‍കാനുള്ള കണ്‍സോര്‍ഷ്യം പരാജയമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.