ഫി​​ഞ്ചും മാ​​ക്സ്‌​വെ​​ല്ലും ഐ​​പി​​എ​​ലി​​നി​​ല്ല

അ​​ടു​​ത്ത വ​​ർ​​ഷ​​ത്തെ ഐ​​പി​​എ​​ലി​​ന് ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​ര​​ങ്ങ​​ളാ​​യ ആ​​രോ​​ണ്‍ ഫി​​ഞ്ചും ഗ്ലെ​​ൻ മാ​​ക്സ്‌​വെ​​ല്ലും ഉ​​ണ്ടാ​​കി​​ല്ല. തി​​ര​​ക്കേ​​റി​​യ രാ​​ജ്യാ​​ന്ത​​ര ഷെ​​ഡ്യൂ​​ളി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഇ​​രു​​വ​​രും പി​​ൻ​​വാ​​ങ്ങു​​ന്ന​​തെ​​ന്നാ​​ണ് സൂ​​ച​​ന. ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​ക​​ളും തു​​ട​​ർ​​ന്ന് ഇം​​ഗ്ല​ണ്ടി​​ൽ ലോ​​ക​​ക​​പ്പും ആ​​ഷ​​സും 2019ൽ ​​ഉ​​ണ്ട്.

ന​​വം​​ബ​​റി​​ൽ ഐ​​പി​​എ​​ൽ ഫ്രാ​​ഞ്ചൈ​​സി​​ക​​ൾ റി​​ലീ​​സ് ചെ​​യ്ത ക​​ളി​​ക്കാ​​രു​​ടെ കൂ​​ട്ട​​ത്തി​​ലു​​ള്ള​​താ​​ണ് മാ​​ക്സ്‌​വെ​​ല്ലും ഫി​​ഞ്ചും. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ മാ​​ക്സ്‌​വെ​​ൽ ഡ​​ൽ​​ഹി ഡെ​​യ​​ർ ഡെ​​വി​​ൾ​​സി​​നൊ​​പ്പ​​വും (ഇ​​പ്പോ​​ൾ ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സ്) ഫി​​ഞ്ച് കിം​​ഗ്സ് ഇ​​ല​​വ​​ണ്‍ പ​​ഞ്ചാ​​ബി​​നൊ​​പ്പ​​വു​​മാ​​യി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, ഇം​​ഗ്ലണ്ടി​​ന്‍റെ സാം ​​ക​​റ​​ൻ ഐ​​പി​​എ​​ലി​​ൽ ര​​ണ്ട് കോ​​ടി അ​​ടി​​സ്ഥാ​​ന വി​​ല​​യു​​ള്ള താ​​ര​​മാ​​ക്ക​​പ്പെ​​ട്ടു. ശ്രീ​​ല​​ങ്ക​​യു​​ടെ പേ​​സ​​ർ ല​​സി​​ത് മ​​ലിം​​ഗ​​യും ര​​ണ്ട് കോ​​ടി അ​​ടി​​സ്ഥാ​​ന വി​​ല​​യു​​ള്ള​​വ​​രു​​ടെ ഗ​​ണ​​ത്തി​​ലു​​ണ്ട്.

Related posts