ലോഡ്സ്: ലോകകപ്പ് ക്രിക്കറ്റിൽ റിക്കാർഡ് നേട്ടത്തിനാപ്പം ഓസ്ട്രേലിയൻ നായകൻ ആരണ് ഫിഞ്ച്. ഒരു ലോകകപ്പിൽ രണ്ട് സെഞ്ചുറി നേടുന്ന ക്യാപ്റ്റൻ എന്ന നേട്ടമാണ് ഫിഞ്ചിനെ തേടിയെത്തിയത്.
ഗ്ലെൻ ടർണർ (1975), റിക്കി പോണ്ടിംഗ് (2003), ബ്രണ്ടൻ ടെയ്ലർ (2015), കെയ്ൻ വില്യംസണ് (2019) എന്നിവർക്കൊപ്പമാണ് ഇപ്പോൾ ഫിഞ്ചിന്റെ സ്ഥാനം. മൂന്ന് സെഞ്ചുറി നേടിയ സൗരവ് ഗാംഗുലിയുടെ (2003) പേരിലാണ് റിക്കാർഡ്.
ഒരു രാജ്യത്തിനെതിരേ ഏറ്റവും അധികം സെഞ്ചുറി നേടുന്ന ഓസ്ട്രേലിയൻ താരമെന്ന റിക്കാർഡും ഫിഞ്ച് കുറിച്ചു. ഇംഗ്ലണ്ടിനെതിരേ ഓസീസ് ക്യാപ്റ്റന്റെ ഏഴാം സെഞ്ചുറി നേട്ടമാണ്. പോണ്ടിംഗ്, ഗിൽക്രിസ്റ്റ് (ആറ് സെഞ്ചുറി) എന്നിവർക്കൊപ്പം റിക്കാർഡ് പങ്കിടുകയായിരുന്നു ഫിഞ്ച്.