മനാമ: ബഹ്റിനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധ ജോലിക്കാരെയും കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കി. ലേബർ മാർക്കറ്റ് റഗുലേറ്ററി അഥോറിറ്റി(എൽഎംആർഎ) യുടെ നേത്യത്വത്തിലാണു പരിശോധനകൾ നടക്കുന്നത്.
തൊഴിലാളികൾ നിയമ വിധേയമല്ലെന്ന് വ്യക്തമായാൽ തൊഴിലുടമക്ക് 1000 ദീനാറാണ് പിഴ അടക്കേണ്ടിവരുക. അനധിക്യത തൊഴിലാളി 100 ദിനാർ പിഴ അടക്കേണ്ടിവരുകയും നാടുകടത്തലടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരുകയും ചെയ്യും.
പ്രവാസികൾ അവരുടെ വിസ നിയമവിധേയമാക്കാനുള്ള നടപടികൾ നിർബന്ധമായും സ്വീകരിക്കണമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അഥോറിറ്റി ആവശ്യപ്പെട്ടു.
മുൻപ് പരിപാടിയ്ക്ക് ക്ഷണിക്കാൻ വിളിച്ച യുവതിയോട് ഫോണിലൂടെ മോശമായി പെരുമാറിയ കേസും വിനായകന്റെ പേരിലുണ്ടായിരുന്നു. 2019 ഏപ്രിലിലാണ് കേസിനാസ്പദമായ പ്രശ്നമുണ്ടായത്. സംഭവത്തിൽ വിനായകന് കോടതി ജാമ്യം അനുവദിച്ചിരുന്നു.