മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന് ‘പി​ഴ​യോ​ടു പി​ഴ’; ടാർജറ്റ് തികയ്ക്കാനുള്ള ധൃതിയിൽ ആളുമാറി നോട്ടീസ് അയയ്ക്കുന്നതു തുടർക്കഥ


കോ​ഴി​ക്കോ​ട്: യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി ഒ​രു​ക്കി​യ റോ​ഡി​ലെ കാ​മ​റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ക​ത്തി​നി​ല്‍​ക്കു​ന്ന​തി​നി​ടെ ടാ​ര്‍​ജ​റ്റ് തി​ക​യ്ക്കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ലും ‘പി​ഴ’ കൂ​ടു​ന്നു.

സ​മീ​പ​കാ​ല​ത്താ​യി തെ​റ്റാ​യ രീ​തി​യി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണു വ​ര്‍​ധി​ച്ചു​വ​രു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം ആ​ക്ടീ​വ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യെ​ന്നു കാ​ട്ടി സ​ന്ദേ​ശം ല​ഭി​ച്ച​താ​ണ് ഇ​തി​ല്‍ അ​വ​സാ​ന​ത്തേ​ത്.​

ഒ​ന്നു​മ​റി​യാ​ത്ത ടി​വി​എ​സ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​ണു പി​ഴ സ​ന്ദേ​ശം ല​ഭി​ച്ച​ത്.​പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ താ​മ​ര​ശേ​രി കോ​ര​ങ്ങാ​ട് ക​രു​വ​ള്ളി മു​ഹ​മ്മ​ദ് യാ​സീ​നാ​ണ് പി​ഴ അ​ട​ക്കാ​ൻ ഫോ​ണി​ൽ സ​ന്ദേ​ശ​മാ​യി നോ​ട്ടീ​സ് ല​ഭി​ച്ച​ത്.​

മു​ഹ​മ​ദ് യാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​എ​ൽ 57 വൈ 4428 ​ന​മ്പ​ർ ടി​വി​എ​സ് എ​ൻ​ട്രോ​ക്ക് സ്കൂ​ട്ട​റി​ൽ ഹെ​ൽ​മ​റ്റി​ല്ലാ​തെ ര​ണ്ടു പേ​ർ സ​ഞ്ച​രി​ച്ചെ​ന്ന് കാ​ണി​ച്ചാ​ണു പി​ഴ അ​ട​യ്ക്കാ​ൻ ചെലാ​ൻ ല​ഭി​ച്ച​ത്.

മു​ഹ​മ്മ​ദ് യാ​സീ​ൻ ചെ​ലാ​നി​നൊ​പ്പ​മു​ള്ള ഫോ​ട്ടോ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ക്റ്റീ​വ സ്കൂ​ട്ട​റി​ലാ​ണ് ര​ണ്ട് പേ​ർ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ പോ​കു​ന്ന​തെ​ന്നു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ആ​ക്റ്റീ​വ സ്കൂ​ട്ട​റി​ന്‍റെ ന​മ്പ​ർ കെ​എ​ൽ 57 വൈ 4424 ​ആ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ അ​വ​സാ​ന ന​മ്പ​ർ മാ​റി​യാ​ണു പി​ഴ ചെലാൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ആ​ളു​മാ​റി പിഴയടയ്ക്കാൻ ചെലാൻ നൽകുന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് അ​ടു​ത്തി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​ര​ത്ത് ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​തെ വ​ണ്ടി​യോ​ടി​ച്ചെ​ന്നു കാ​ണി​ച്ച് പി​ക്ക​പ്പ് വാ​ഹ​ന​ത്തി​നു പി​ഴ നോ​ട്ടീ​സ് അ​യ​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ത്തി​യി​രു​ന്നു.

വ​ണ്ടി ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ വ​ന്ന പി​ഴ​വാ​ണെ​ന്നും നോ​ട്ടീ​സ് പി​ൻ​വ​ലി​ച്ചു​വെ​ന്നും എം​വി​ഡി അ​റി​യി​ച്ചു. ആ​റ്റി​ങ്ങ​ൽ ആ​ർ​ടി​ഒ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പി​ഴ​വു സം​ഭ​വി​ച്ച​ത്.

Related posts

Leave a Comment