മ​ഴ​ക്കെ​ടു​തി​യി​ൽ വലഞ്ഞ് ചെ​ന്നൈ; പു​തു​ച്ചേ​രി​യി​ലെ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ൾ വെ​ള്ള​ത്തി​ൽ; ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സൈ​ന്യ​മി​റ​ങ്ങി

ചെ​ന്നൈ: ഫി​ൻ​ജാ​ൽ ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ട്ട പു​തു​ച്ചേ​രി​യി​ലും സ​മീ​പ ജി​ല്ല​യാ​യ വി​ഴു​പ്പു​റ​ത്തും ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും. ര​ണ്ടി​ട​ത്തും നി​ര​വ​ധി വീ​ടു​ക​ളി​ലും ഫ്ലാ​റ്റു​ക​ളി​ലും വെ​ള്ളം ക​യ​റി. പു​തു​ച്ചേ​രി​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 48.37 സെ​ന്‍റി​മീ​റ്റ​ർ മ​ഴ​യും വി​ഴു​പ്പു​റ​ത്തെ മൈ​ല​ത്ത് 50 സെ​ന്‍റി​മീ​റ്റ​ര്‍ മ​ഴ​യും ആ​ണ് 24 മ​ണി​ക്കൂ​റി​ൽ ല​ഭി​ച്ച​ത്.

പു​തു​ച്ചേ​രി​യി​ല്‍ റി​ക്കാ​ഡ് മ​ഴ​യാ​ണ് പെ​യ്ത​ത്. 1978ലെ 31.9 ​സെ​ന്‍റി​മീ​റ്റ​ർ മ​ഴ​ക്ക​ണ​ക്കാ​ണ് മ​റി​ക​ട​ന്ന​ത്. മ​ഴ​യി​ൽ പു​തു​ച്ചേ​രി​യി​ലെ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സൈ​ന്യം ഇ​റ​ങ്ങി.

13 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ക​ട​ലൂ​ർ, പു​തു​ച്ചേ​രി, കാ​ര​യ്‌​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. മ​ണി​ക്കൂ​റി​ൽ 85 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് കാ​റ്റ് വീ​ശു​ന്ന​ത്.

Related posts

Leave a Comment