ഹെൽസിങ്കി: 2022ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം 146 രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഇക്കുറിയും ഫി ൻലൻഡിനാണ്.
വടക്കന്‍ യൂറോപ്പിലെ കൊച്ചുരാജ്യമായ ഫിന്‍ലന്‍ഡ് തുടർച്ചയായി അഞ്ചാം വട്ടമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. സൗകര്യങ്ങളുടെ കാര്യത്തിലും ജീവിത നിലവാരത്തിന്റെ കാര്യത്തിലും മുന്‍പന്തിയിലാണ് ഫിന്‍ലന്‍ഡ്.
ഫിൻലൻഡിന് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളിലായി ഡെൻമാർക്ക്, ഐസ്ലന്ഡ്, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്സ്, ലക്സംബർഗ്, സ്വീഡൻ, നോർവേ, ഇസ്രയേൽ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ് ലിസ്റ്റിലുള്ളത്.
അഫ്ഗാനിസ്ഥാനിലാണ് ഏറ്റവും അസന്തുഷ്ടരായ ജനങ്ങളുള്ളത്. ലെബനോനും സിംബാബ്വെയുമാണ് അ ഫ്ഗാന് തൊട്ടുപിറകിലുള്ളത്.
ഇന്ത്യ ഇക്കുറി 136-ാം സ്ഥാനത്താണ്. ബംഗ്ലാദേശ് (94) പാക്കിസ്ഥാൻ (121), ശ്രീലങ്ക (127), മ്യാൻമർ (126) എന്നിങ്ങനെയാണ് ഇന്ത്യയുടെ അയൽരാജ്യങ്ങളുടെ സ്ഥാനം.
ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണെങ്കിലും, സന്തോഷത്തിന്റെ കാര്യത്തില്‍ അമേരിക്ക പതിനാറാം സ്ഥാനത്താണ്.
146 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ജനങ്ങള്‍ സ്വന്തം അവസ്ഥകളില്‍ എത്രത്തോളം സന്തോഷവാന്മാരാണ് എന്നായിരുന്നു പരിശോധിച്ചത്.