മലയാളികള്‍ക്ക് പ്രിയപ്പെട്ട റിയാലിറ്റി ഷോ ബിഗ്‌ബോസ് സീസണ്‍ മൂന്ന് വിജയകരമായി മുന്നേറുകയാണ്. ബിഗ് ബോസിലെ സീസണ്‍ ത്രീ യില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി യിലൂടെ കടന്നുവന്ന താരദമ്പതികള്‍ ആയിരുന്നു ഫിറോസും സജ്‌നയും.
ബിഗ് ബോസ് ചരിത്രത്തില്‍തന്നെ ആദ്യമായാണ് ദമ്പതികള്‍ മത്സരാര്‍ത്ഥികള്‍ ആയി ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്. രണ്ടാളും കൂടി ഒരു മത്സരാര്‍ത്ഥി എന്ന നിലയില്‍ ആയിരുന്നു പ്രവേശനം.
ബിഗ്‌ബോസിനെ ഉണര്‍ത്തിയത് ഫിറോസിന്റെ വരവാണെന്ന് നിസംശയം പറയാം. ആളും അനക്കവും ഇല്ലാതെ ബിഗ് ബോസ് ഹൗസ് പിന്നീട് ഒച്ചയും ബഹളത്തിന്റെയും വേദിയായി മാറുകയായിരുന്നു. പക്ഷേ കഴിഞ്ഞ ആഴ്ച എലിമിനേഷന്‍ ലൂടെ രണ്ടുപേരും പുറത്തുപോയി.
ബിഗ് ബോസിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയെങ്കിലും ഫിറോസ് ഇതിനുമുമ്പും സിനിമാ മേഖലയിലും സംവിധാന മേഖലയിലും തിളങ്ങിയിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടറായും, നടനായും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ face-to-face എന്ന സിനിമയില്‍ ഫിറോസ് അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഒരു കന്നഡ സിനിമയിലും താരം വേഷം ചെയ്തിട്ടുണ്ട്. ഹീറോസിന്റെ ഒരുപാട് പ്രാങ്ക് വീഡിയോകളും നമുക്ക് കാണാന്‍ സാധിക്കും.
ഇപ്പോള്‍ തന്റെ പഴയകാല ജീവിതത്തെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുമായി ഫിറോസ് രംഗത്തെത്തിയിരിക്കുകയാണ്.
ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെ…” സ്‌കൂള്‍ പഠിക്കുന്ന സമയത്ത് തന്നെ എനിക്ക് പ്രണയം ഉണ്ടായിരുന്നു. പക്ഷേ പിന്നീട് കോളേജില്‍ പഠിക്കുന്ന സമയത്താണ് ശക്തമായ പ്രണയം ഉണ്ടായത്.
കലയോട് അമിത താല്പര്യം ആയിരുന്നു എനിക്ക്. പ്രണയവും കലയും ഒരുമിച്ച് കൊണ്ടുപോവുകയായിരുന്നു.”
”ശക്തമായ പ്രണയമായിരുന്നു നമ്മുടേത്. നമ്മുടെ രണ്ടുപേരുടെയും വീട്ടുകാര്‍ കല്യാണത്തിന് സമ്മതിക്കുകയായിരുന്നു. അപ്പോഴാണ് ഒരു സിനിമയില്‍ എനിക്ക് നായകവേഷം ചെയ്യാനുള്ള അവസരം ലഭിച്ചത്. ആ സിനിമയില്‍ നായകവേഷം ചെയ്യാന്‍ ഞാന്‍ തയ്യാറായി.”
”പക്ഷേ ആ സിനിമയുടെ പോസ്റ്ററുകള്‍ എന്റെ നാട്ടില്‍ പ്രചരിക്കാന്‍ തുടങ്ങി. എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമയായിരുന്നു അത്. അതോടുകൂടി ഞങ്ങളുടെ പ്രണയം അവസാനിച്ചു.
വീട്ടുകാര്‍ നമ്മുടെ കല്യാണത്തിനെ വിലക്കി. കല്ലേര്‍ വരെ എനിക്ക് കിട്ടിയിട്ടുണ്ടായിരുന്നു. അതിനുശേഷം അത്രത്തോളം ശക്തമായ ഒരു പ്രണയം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല ‘ ഫിറോസ് പറയുന്നു.