ഇറങ്ങിയോടി പോലീസ് സ്റ്റേഷനിൽ അഭയം തേടിതൃശൂർ: അഭിഭാഷകനെ ഓഫീസിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം.
കോടതിക്ക് സമീപം വീടിനോടു ചേർന്നുള്ള ഓഫീസിലായിരുന്ന പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പി.കെ. സുരേഷ്ബാബുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിൽ നിന്നും ഉടൻ പുറത്തു കടന്നതിനാൽ രക്ഷപെടുകയായിരുന്നു.
ഓഫീസിനുള്ളിൽ കയറി പെട്രോൾ ദേഹത്തൊഴിച്ചെങ്കിലും തീകൊളുത്തുന്നതിനുമുന്പ് ചാടി ഓടി. തുടർന്ന് ദേഹത്ത് പെട്രോളുമായി അഭിഭാഷകൻ പോലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി.
ചാലക്കുടി സ്വദേശിയാണ് തന്നെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചതെന്നു പറയുന്നു. ഒരു കേസുമായി ബന്ധപ്പെട്ട തർക്കമാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ട്.