ഒരുമിച്ച് കഴിയാന്‍ താല്‍പ്പര്യമില്ല അല്ലേ…! യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി; ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ യുവതി പ്രതിയോടൊപ്പമായിരുന്നു താമസം

Fire

തിരുവനന്തപുരം: യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച്  തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്  അജി എന്നയാളെ കല്ലന്പലം പോലീസ് കസ്റ്റഡിയിലെടുത്തു. കല്ലന്പലം ചിറ്റാരികോട് സ്വദേശിനി അന്പിളി (29) ആണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്.  ഇന്ന് രാവിലെ ഏഴ് മണിയോടെ അന്പിളിയുടെ കൂട്ടുകാരിയുടെ വീട്ടില്‍ വച്ച് കാട്ടുചന്ത സ്വദേശിയായ അജി (24) ആണ് യുവതിയുടെ ദേഹത്ത്  പെട്രൊളൊഴിച്ച് തീ കൊളുത്തിയതെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ, അമ്പിളി ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി അജിയോടൊപ്പം താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി അജിയും അമ്പിളിയും തമ്മില്‍ പിണങ്ങി കഴിയുകയായിരുന്നു. അജിയുമായി ഒരുമിച്ച് കഴിയാന്‍ താല്‍പ്പര്യമില്ലെന്ന് അമ്പിളി പറഞ്ഞതിലുള്ള വിരോധമാണ് അമ്പിളിയുടെ ദേഹത്ത് തീ കൊളുത്താന്‍ ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. അജി നിരവധി മോഷണ കേസ് പ്രതിയാണ്. കല്ലമ്പലം പോലീസ് കേസെടുത്തു.

Related posts